ഹദീസുകളുടെ പട്ടിക

നിങ്ങൾ ഈ ഖുർആനുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുക. മുഹമ്മദിൻ്റെ ആത്‌മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം. ഒട്ടകം അതിൻ്റെ കെട്ടുപൊട്ടിക്കുന്നതിനേക്കാൾ ശക്തമായി അത് കൈവിട്ടു പോകുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്ർസ്ഥാനുകളാക്കരുത്. തീർച്ചയായും സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടിയകലുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവ അവന് മതിയാകുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. ഓരോ നന്മയും അതിൻ്റെ പത്തിരട്ടി ആയാണ് (പ്രതിഫലം) നൽകപ്പെടുക
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- അവിടുത്തെ എല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു: "(നിസ്കാരത്തിലെ) ഖുര്‍ആന്‍ പാരായണത്തെ എനിക്കും എന്റെ അടിമക്കും ഇടയില്‍ ഞാന്‍ രണ്ട് പകുതികളായി വീതിച്ചിരിക്കുന്നു. എന്റെ അടിമക്ക് അവന്‍ ചോദിക്കുന്നത് ഉണ്ടായിരിക്കും
عربي ഇംഗ്ലീഷ് ഉർദു
എൻ്റെ പിതൃവ്യരേ, നിങ്ങള്‍ `ലാഇലാഹ ഇല്ലല്ലാഹു’ എന്ന്‌ പറയുവിന്‍. അതെ, നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്‍റെ അടുക്കല്‍ എനിക്കു ന്യായം പറയുവാനുള്ള ഒരു വാക്ക്‌!’
عربي ഇംഗ്ലീഷ് ഉർദു
വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന മുഅ്മിനിൻ്റെ ഉപമ മാതളനാരങ്ങയുടെ ഉപമയാണ്. അതിന് സുഗന്ധവുമുണ്ട്; നല്ല രുചിയുമുണ്ട്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത മുഅ്മിനിൻ്റെ ഉപമ ഈത്തപ്പഴത്തിൻ്റെ ഉപമയാണ്. അതിന് സുഗന്ധമില്ല; (എന്നാൽ) രുചി മധുരമുള്ളതാണ്
عربي ഇംഗ്ലീഷ് ഉർദു
സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ (പടിഞ്ഞാറ് നിന്ന്) അത് ഉദിക്കുകയും, ജനങ്ങൾ അത് കാണുകയും ചെയ്താൽ അവരെല്ലാം (അല്ലാഹുവിൽ) വിശ്വസിക്കും
عربي ഇംഗ്ലീഷ് ഉർദു
കറുത്തതും തലയിൽ വെളുപ്പു കലർന്നതുമായ ഒരു മുട്ടനാടിൻ്റെ രൂപത്തിൽ (അന്ത്യനാളിൽ) മരണം കൊണ്ടുവരപ്പെടും
عربي ഇംഗ്ലീഷ് ഉർദു
നിങ്ങൾ വേദക്കാരെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. "ഞങ്ങൾ അല്ലാഹുവിലും ഞങ്ങളിലേക്ക് അവതരിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു" (ബഖറ: 136) എന്ന് നിങ്ങൾ പറയുക
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- ക്ക് (ഖുർആനിലെ) സൂറത്തുകളുടെ അവസാനവും ആരംഭവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നത് 'ബിസ്‌മി' അവതരിക്കുന്നതോടെയായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭവനമുള്ളത്
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- യിൽ നിന്ന് അവർ പത്ത് ആയത്തുകളായിരുന്നു ഓതിക്കേൾപ്പിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നത്. അതിലുള്ള വിജ്ഞാനവും പ്രവർത്തനങ്ങളും മനസ്സിലാക്കുന്നത് വരെ അവർ അടുത്ത പത്ത് വചനങ്ങൾ (പഠിക്കാനായി) എടുക്കാറുണ്ടായിരുന്നില്ല
عربي ഇംഗ്ലീഷ് ഉർദു
ഹേ അബുൽ മുൻദിർ? വിശുദ്ധ ഖുർആനിൽ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?!" ഉബയ്യ് പറയുന്നു: "ഞാൻ പറഞ്ഞു: "അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു" (എന്ന് തുടങ്ങുന്ന ആയത്തുൽ കുർസിയ്യ്) ആണ്." അപ്പോൾ നബി -ﷺ- എൻ്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹു സത്യം! വിജ്ഞാനം താങ്കൾക്ക് അധികരിക്കട്ടെ; അബുൽ മുൻദിർ!
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- എല്ലാ രാത്രിയിലും തൻ്റെ വിരിപ്പിലേക്ക് വന്നെത്തിയാൽ അവിടുത്തെ കൈപ്പത്തികൾ ചേർത്തുപിടിക്കുകയും, ശേഷം അതിലേക്ക് ഊതുകയും ചെയ്തു കൊണ്ട് അതിലേക്ക് സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുമായിരുന്നു
عربي ഇംഗ്ലീഷ് ഉർദു
യഹൂദർ കോപിക്കപ്പെട്ടവരും, നസ്വാറാക്കൾ അങ്ങേയറ്റം വഴിപിഴച്ചവരുമാണ്
عربي ഇംഗ്ലീഷ് ഉർദു
ഖുർആനിലെ ആശയസാദൃശ്യമുള്ളവയെ പിന്തുടരുന്നവരെ നീ കണ്ടാൽ അവരാണ് അല്ലാഹു പേരെടുത്ത് പറഞ്ഞ കൂട്ടർ (എന്ന് അറിഞ്ഞു കൊള്ളുക). അതിനാൽ അവരെ നീ സൂക്ഷിക്കുക
عربي ഇംഗ്ലീഷ് ഉർദു
നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
താങ്കൾ പറയുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാര്യം നല്ലത് തന്നെ. എന്നാൽ ഞങ്ങൾ പ്രവർത്തിച്ചതിന് ഒരു പ്രായശ്ചിത്തമുണ്ടോ എന്ന് താങ്കൾ പറഞ്ഞു തന്നിരുന്നെങ്കിൽ
عربي ഇംഗ്ലീഷ് ഉർദു
ജനങ്ങളേ! (ഇസ്‌ലാമിന് മുൻപുള്ള അജ്ഞതയുടെ കാലഘട്ടമായ) ജാഹിലിയ്യതിൻ്റെ അഹങ്കാരവും താൻപോരിമയും പിതാക്കന്മാരുടെ പേരിലുള്ള പൊങ്ങച്ചവും അല്ലാഹു നിങ്ങളിൽ നിന്ന് ഇല്ലാതെയാക്കിയിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകൾ മനഃപാഠമാക്കിയാൽ അവൻ ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്." മറ്റൊരു നിവേദനത്തിൽ "സൂറത്തുൽ കഹ്ഫിലെ അവസാനത്തെ പത്ത് ആയത്തുകൾ" എന്നാണുള്ളത്
عربي ഇംഗ്ലീഷ് ഉർദു