عَنْ عَائِشَةَ رضي الله عنها قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ، وَهُوَ عَلَيْهِ شَاقٌّ، لَهُ أَجْرَانِ».
[صحيح] - [متفق عليه] - [صحيح مسلم: 798]
المزيــد ...
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"വിശുദ്ധ ഖുർആൻ നൈപുണ്യത്തോടെ പാരായണം ചെയ്യുന്നവൻ (മലക്കുകളിലെ) ദൂതന്മാരോടും (അല്ലാഹുവിങ്കൽ) ആദരിക്കപ്പെട്ടവരോടും പുണ്യവാന്മാരോടും ഒപ്പമായിരിക്കും. ഖുർആൻ പാരായണം ചെയ്യാൻ പ്രയാസമുണ്ടായിട്ടും ബുദ്ധിമുട്ടി പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 798]
വിശുദ്ധ ഖുർആൻ നല്ല വിധത്തിൽ മനപാഠമാക്കി കൊണ്ടും, പാരായണത്തിൽ നൈപുണ്യം പുലർത്തി കൊണ്ടും പാരായണം ചെയ്യുന്നവർക്ക് അന്ത്യനാളിൽ ലഭിക്കുന്ന പുണ്യം അല്ലാഹുവിൻ്റെ പുണ്യവാന്മാരും ആദരണീയരുമായ മലക്കുകളുടെ സ്ഥാനത്തിന് തുല്യമായിരിക്കും. വിശുദ്ധ ഖുർആൻ മനപാഠമാക്കിയത് കുറവാണെന്നതിനാൽ ഖുർആൻ പാരായണം പ്രയാസകരമാകുന്നുണ്ട് എങ്കിലും, ഖുർആൻ പാരായണം ശ്രമപ്പെട്ട് നിർവ്വഹിക്കുകയും സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നവർക്ക് രണ്ട് പ്രതിഫലമുണ്ടായിരിക്കുന്നതാണ് എന്നും നബി -ﷺ- അറിയിക്കുന്നു. ഒന്ന് അവൻ്റെ ഖുർആൻ പാരായണത്തിൻ്റെ പ്രതിഫലമാണെങ്കിൽ രണ്ടാമത്തേത് അവൻ പാരായണത്തിൽ നേരിടുന്ന പ്രയാസം സഹിക്കുന്നതിനുള്ള പ്രതിഫലമാണ്.