عَنْ مُعَاوِيَةَ رَضيَ اللهُ عنهُ قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«الْمُؤَذِّنُونَ أَطْوَلُ النَّاسِ أَعْنَاقًا يَوْمَ الْقِيَامَةِ».
[صحيح] - [رواه مسلم] - [صحيح مسلم: 387]
المزيــد ...
മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"അദാൻ (ബാങ്ക്) വിളിക്കുന്നവർ ഖിയാമത്ത് നാളിൽ ജനങ്ങളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 387]
നിസ്കാരത്തിനായി അദാൻ വിളിക്കുന്നവർ അന്ത്യനാളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും എന്ന് നബി (ﷺ) അറിയിക്കുന്നു. അവരുടെ പ്രവർത്തനത്തിൻ്റെ ശ്രേഷ്ഠതയും, നന്മകളുടെ ആധിക്യവും പ്രതിഫലത്തിൻ്റെ മഹത്വവും കാരണത്താലാണത്.