ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

പ്രയാസം ബാധിച്ച ഒരാൾക്ക് ആരെങ്കിലും അവധി നീട്ടിനൽകുകയോ, അവൻ്റെ ബാധ്യത എഴുതിത്തള്ളുകയോ ചെയ്താൽ അന്ത്യനാളിൽ -അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിവസത്തിൽ- അല്ലാഹു തൻ്റെ സിംഹാസനത്തിൻ്റെ തണലിനടിയിൽ അവന് തണൽ നൽകുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ഈ ചന്ദ്രനെ നിങ്ങൾ കാണുന്നത് പോലെ, നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ കാണുന്നതാണ്. അവനെ കാണുന്നതിൽ നിങ്ങൾക്ക് യാതൊരു പ്രയാസവും ഉണ്ടായിരിക്കുന്നതല്ല
عربي ഇംഗ്ലീഷ് ഉർദു
അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും
عربي ഇംഗ്ലീഷ് ഉർദു
സ്വർഗക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! ദുർബലനും അടിച്ചമർത്തപ്പെട്ടവനുമായ എല്ലാവരും (ആണവർ). അല്ലാഹുവിൻ്റെ മേൽ അവൻ ശപഥം ചെയ്തു പറഞ്ഞാൽ അല്ലാഹു അത് സത്യമായി പുലർത്തുന്നതാണ്. നരകക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! പരുഷനും അതിക്രമിയും അഹങ്കാരിയുമായ എല്ലാവരും
عربي ഇംഗ്ലീഷ് ഉർദു
അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ അത് സമ്പാദിച്ചതെന്നും എന്തിലാണ് അതവൻ ചെലവഴിച്ചതെന്നും, അവൻ്റെ ശരീരത്തെ കുറിച്ച് എന്തു കാര്യത്തിലാണ് അവനത് ഉപയോഗിച്ചതെന്നും ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
ആരാണ് പാപ്പരായവൻ എന്ന് നിങ്ങൾക്കറിയുമോ?!
عربي ഇംഗ്ലീഷ് ഉർദു
സ്വർണ്ണമോ വെള്ളിയോ ഉടമപ്പെടുത്തിയ ഏതൊരാളാകട്ടെ, അതിൽ നിന്ന് തൻ്റെ ബാധ്യത അവൻ കൊടുത്തു വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ അവയെല്ലാം അഗ്നിയുടെ ഓരോ തളികയായി മാറ്റപ്പെടുകയും, അതിന് മേൽ നരകാഗ്നി കൊണ്ട് അവനെ തിളപ്പിക്കുകയും ചെയ്യുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
ആരെങ്കിലും ബാങ്ക് വിളി കേട്ടാൽ (اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ) "അല്ലാഹുവേ! ഈ സമ്പൂർണ്ണമായ ക്ഷണത്തിൻ്റെയും, മുന്നിലെത്തിയിരിക്കുന്ന നിസ്കാരത്തിൻ്റെയും രക്ഷിതാവേ! മുഹമ്മദ് നബി -ﷺ- ക്ക് 'വസീലഃ'യും 'ഫദ്വീലയും' നീ നൽകേണമേ! അവിടുത്തെ നീ വാഗ്ദാനം നൽകിയ സ്തുത്യർഹമായ പദവിയിൽ നീ ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യേണമേ!" എന്ന് പറഞ്ഞാൽ അന്ത്യനാളിൽ എൻ്റെ ശഫാഅത്ത് (ശുപാർശ) അവന് ലഭ്യമായിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു (അവനിൽ വിശ്വസിച്ച) മുഅ്മിനായ ഒരു ദാസനോടും അവൻ്റെ നന്മയുടെ കാര്യത്തിൽ അനീതി കാണിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
ഞാൻ ഹൗദ്വിങ്കൽ ഉണ്ടായിരിക്കും. നിങ്ങളിൽ നിന്ന് എൻ്റെ അടുക്കൽ വരുന്നവരെയെല്ലാം ഞാൻ കാണും. എന്നാൽ ചിലരെ എൻ്റെ അടുക്കൽ എത്തുന്നതിന് മുൻപ് പിടികൂടുന്നതാണ്. അപ്പോൾ ഞാൻ പറയും: "എൻ്റെ രക്ഷിതാവേ! (അവർ) എന്നിൽ നിന്നുള്ളവരും, എൻ്റെ ഉമ്മത്തിൽ പെടുന്നവരുമാണ്
عربي ഇംഗ്ലീഷ് ഉർദു
പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു മനുഷ്യരിൽ ആദ്യകാലക്കാരെയും അവസാനകാലക്കാരെയും ഒരൊറ്റ പ്രതലത്തിൽ ഒരുമിച്ചു കൂട്ടും; ഒരാൾ നോക്കിയാൽ എല്ലാവരെയും വീക്ഷിക്കാനും, ഒരാൾ വിളിച്ചാൽ ഏവർക്കും കേൾക്കാനും കഴിയുംവിധം. സൂര്യൻ അവരുടെ അടുത്തേക്ക് വന്നെത്തും; അങ്ങനെ ജനങ്ങൾ അവർക്ക് സഹിക്കാനോ താങ്ങാനോ കഴിയാത്ത തരത്തിലുള്ള ഇടുക്കത്തിലും പ്രയാസത്തിലും ആയിത്തീരും
عربي ഇംഗ്ലീഷ് ഉർദു