عَنْ الزُّبَيْرِ بْنِ الْعَوَّامِ قَالَ:
لَمَّا نَزَلَتْ: {ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ} [التكاثر: 8]، قَالَ الزُّبَيْرُ: يَا رَسُولَ اللهِ، وَأَيُّ النَّعِيمِ نُسْأَلُ عَنْهُ، وَإِنَّمَا هُمَا الْأَسْوَدَانِ التَّمْرُ وَالْمَاءُ؟ قَالَ: «أَمَا إِنَّهُ سَيَكُونُ».
[حسن] - [رواه الترمذي وابن ماجه] - [سنن الترمذي: 3356]
المزيــد ...
സുബൈർ ബ്നുൽ അവ്വാം -رَضِيَ اللَّهُ عَنْهُ- നിവേദനം:
"പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്." (തകാഥുർ: 8) എന്ന വചനം അവതരിച്ചപ്പോൾ സുബൈർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഏത് അനുഗ്രഹങ്ങളാണ് ചോദിക്കപ്പെടാനുള്ളത്? ഈത്തപ്പഴവും വെള്ളവും; ഈ രണ്ട് കറുത്ത വസ്തുക്കൾ മാത്രമല്ലേ ഉള്ളൂ." നബി -ﷺ- പറഞ്ഞു: "എന്നാലും (ചോദ്യംചെയ്യൽ) അതുണ്ടാകുന്നതാണ്."
[ഹസൻ] - - [سنن الترمذي - 3356]
സൂറത്തു തകാഥുറിലെ വചനം അവതരിച്ച സന്ദർഭമാണ് ഹദീഥിലുള്ളത്. "പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്." എന്ന വചനത്തിൽ അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിച്ചോ എന്ന് ചോദിക്കപ്പെടും എന്ന് കേട്ടപ്പോൾ സുബൈർ ബ്നുൽ അവ്വാം -رَضِيَ اللَّهُ عَنْهُ- എന്ന സ്വഹാബി പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഏത് അനുഗ്രഹങ്ങളെ കുറിച്ചാണ് ചോദ്യം ചെയ്യപ്പെടുക; ചോദ്യം ചെയ്യപ്പെടാൻ മാത്രമുള്ള അനുഗ്രഹമായി ഈത്തപ്പഴവും വെള്ളവും മാത്രമേ ഉള്ളുവല്ലോ!?"
അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഈ അവസ്ഥയിലാണ് ജീവിക്കുന്നത് എങ്കിൽ പോലും നിങ്ങളോട് അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. കാരണം അവ രണ്ടും (ഈത്തപ്പഴവും വെള്ളവും) അല്ലാഹുവിൻ്റെ മഹത്തരമായ രണ്ട് അനുഗ്രഹങ്ങൾ തന്നെയാണ്."