عن خولة الأنصارية رضي الله عنها قالت: قال رسول الله صلى الله عليه وسلم : «إن رجالاً يَتَخَوَّضُون في مال الله بغير حق، فلهم النار يوم القيامة».
[صحيح] - [رواه البخاري]
المزيــد ...

ഖലതുൽ അൻസ്വാരിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ചിലർ അല്ലാഹുവിൻ്റെ സമ്പത്തിൽ നിന്ന് അന്യായമായി (പലതും) കൈവശപ്പെടുത്തുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകമാണ് അവർക്കുള്ളത്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

മുസ്ലിമീങ്ങളുടെ സമ്പത്ത് അന്യായമായി കൈകാര്യം ചെയ്യുകയും, അനർഹമായി കൈക്കലാക്കുകയും ചെയ്യുന്ന ചിലരെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നു. ഇവിടെ മുസ്ലിംകളുടെ സമ്പത്ത് എന്ന് പറഞ്ഞതിൽ അനാഥരുടെ സ്വത്ത് ഭക്ഷിക്കുന്നതും, അനർഹരായവർ വഖ്ഫിൻ്റെ സ്വത്ത് എടുക്കുന്നതും, വിശ്വസിച്ചേൽപ്പിക്കപ്പെട്ടത് നിഷേധിക്കുന്നതും, പൊതുസ്വത്തിൽ നിന്ന് അനുവാദമോ അർഹതയോ ഇല്ലാതെ നേടുന്നതുമെല്ലാം ഉൾപ്പെടും. ഇത്തരം പ്രവർത്തനം ചെയ്യുന്നവർക്ക് അതിനുള്ള പ്രതിഫലം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകമായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അനുവദനീയമായ വഴിയിലൂടെയല്ലാതെ സമ്പാദിക്കുക എന്നത് നിഷിദ്ധമാണ്. കാരണം നിഷിദ്ധമായ വഴിയിലൂടെ സമ്പാദിക്കുക എന്നത് സമ്പത്തിൽ അന്യായമായി കൈകടത്തുക എന്നതിൽ ഉൾപ്പെടും.
  2. * മുസ്ലിംകളുടെ കൈകളിലും, അവരുടെ ഭരണാധികാരികളുടെ കയ്യിലുമുള്ള സമ്പത്ത് അല്ലാഹുവിൻ്റെ സമ്പത്താണ്. മതപരമായി അനുവദിക്കപ്പെട്ട വഴികളിൽ ചിലവഴിക്കുന്നതിനായി ആ സമ്പാദ്യം അല്ലാഹു അവരുടെ കൈകളിൽ ഒരവധി വരെ നൽകിയിരിക്കുന്നു എന്ന് മാത്രം. അതിനാൽ അനർഹമായ രൂപത്തിൽ അതിൽ കൈകടത്തുന്നത് നിഷിദ്ധമാണ്. ഈ ഹദീഥ് മുസ്ലിം ഭരണാധികാരികൾക്കും അല്ലാത്ത സാധാരണക്കാർക്കും ബാധകമാണ്.
കൂടുതൽ