عن عائشة رضي الله عنها مرفوعاً: «اللهم من وَلِيَ من أمر أمتي شيئاً، فشَقَّ عليهم؛ فاشْقُقْ عليه».
[صحيح] - [رواه مسلم]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ! എൻ്റെ ഉമ്മത്തിൻ്റെ കാര്യങ്ങളിൽ നിന്ന് എന്തെങ്കിലും ആരെങ്കിലും ഏറ്റെടുക്കുകയും, അവർക്ക് മേൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്താൽ അവനെ നീ പ്രയാസത്തിലാക്കേണമേ!"
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

മുസ്ലിംകളുടെ ചെറുതോ വലുതോ ആയ ഏതെങ്കിലുമൊരു കാര്യം ഏറ്റെടുക്കുകയും, അങ്ങനെ അവർക്ക് മേൽ പ്രയാസം സൃഷ്ടിക്കുകയും ചെയ്തവർക്കുള്ള കടുത്ത താക്കീതാണ് ഈ ഹദീഥ്. അവൻ്റെ പ്രവർത്തനത്തിന് അതേ രൂപത്തിലുള്ള പ്രതിഫലം തന്നെ നൽകണമെന്ന നബി -ﷺ- യുടെ പ്രാർത്ഥനയാണ് ഈ ഹദീഥിലുള്ളത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന ഭരണാധികാരികൾക്കും ഉദ്യോഗസ്ഥന്മാർക്കുമുള്ള കടുത്ത താക്കീത് ഈ ഹദീഥ് ഉൾക്കൊള്ളുന്നു.
  2. * മുസ്ലിമീങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കുന്നവർ അവർക്ക് സാധ്യമാകുന്നിടത്തോളം എളുപ്പം സൃഷ്ടിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
  3. * പ്രവർത്തനത്തിൻ്റെ തരം പോലെയായിരിക്കും പ്രതിഫലം ലഭിക്കുക.
കൂടുതൽ