عن أنس بن مالك رضي الله عنه قال:
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحْسَنَ النَّاسِ خُلُقًا.
[صحيح] - [متفق عليه] - [صحيح مسلم: 2310]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരുന്നു.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2310]
നബി -ﷺ- ജനങ്ങളിൽ ഏറ്റവും സമ്പൂർണ്ണമായ സ്വഭാവഗുണങ്ങൾ ഉള്ളവരായിരുന്നു. എല്ലാ നന്മകളിലും സൽസ്വഭാവങ്ങളിലും ഏറ്റവും മുൻപന്തിയിൽ അവിടുന്നാണുള്ളത്. നല്ല സംസാരവും, നന്മകൾ ചെയ്യലും മുഖപ്രസന്നതയും ജനങ്ങളെ ഉപദ്രവിക്കാതിരിക്കലും മറ്റുള്ളവരിൽ നിന്നുള്ള ഉപദ്രവങ്ങൾ സഹിക്കലുമെല്ലാം അതിൽ ചിലതു മാത്രം.