عَنِ ابْنِ عَبَّاسٍ رضي الله عنهما قَالَ:
كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَجْوَدَ النَّاسِ، وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ، وَكَانَ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ القُرْآنَ، فَلَرَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَجْوَدُ بِالخَيْرِ مِنَ الرِّيحِ المُرْسَلَةِ.
[صحيح] - [متفق عليه] - [صحيح البخاري: 6]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
"നബി -ﷺ- ജനങ്ങളിൽ ഏറ്റവും ഉദാരതയുള്ളവരായിരുന്നു. ജിബ്രീൽ തിരുമേനിയെ കണ്ടുമുട്ടാറുള്ള റമദാനിലായിരുന്നു അവിടുന്ന് ഏറ്റവുമധികം ഉദാരനാവുക. റമദാനിലെ ഓരോ രാത്രിയിലും ജിബ്രീൽ നബി -ﷺ- യുമായി സന്ധിക്കുകയും, വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. നബി -ﷺ- അടിച്ചു വീശുന്ന കാറ്റിനേക്കാൾ ആ സന്ദർഭത്തിൽ ഔദാര്യവാനാകുമായിരുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6]
ജനങ്ങളിൽ ഏറ്റവും ഉദാരതയുള്ളവരായിരുന്നു നബി -ﷺ-; അനുയോജ്യരായവർക്ക് അനുയോജ്യമായത് അവിടുന്ന് നൽകുമായിരുന്നു. റമദാൻ മാസത്തിലായിരുന്നു അവിടുത്തെ ഉദാരത ഏറ്റവും അധികരിക്കാറുണ്ടായിരുന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്:
ഒന്ന്: ജിബ്‌രീൽ (عليه السلام) യുമായി കണ്ടുമുട്ടുന്ന വേളയായിരുന്നു റമദാൻ.
രണ്ട്: വിശുദ്ധ ഖുർആൻ മനപാഠം പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്ന സന്ദർഭമായിരുന്നു അത്.
വിശുദ്ധ ഖുർആനിൽ നിന്ന് അവതരിച്ച ഭാഗങ്ങളെല്ലാം ജിബ്‌രീൽ (عليه السلام) നബി -ﷺ- യിൽ നിന്ന് കേൾക്കും. ഈ വേളയിൽ നബി -ﷺ- അങ്ങേയറ്റം ഉദാരത കാണിക്കുകയും നന്മകൾ അധികരിപ്പിക്കുകയും ദാനധർമ്മത്തിൽ വ്യാപൃതനാവുകയും ചെയ്യും. കോരിച്ചൊരിയുന്ന മഴയും കാരുണ്യവുമായി അല്ലാഹു നിയോഗിക്കുന്ന മനോഹരമായ കാറ്റിനേക്കാൾ നന്മകളുമായി അവിടുന്ന് മുന്നേറുന്ന സന്ദർഭമായിരുന്നു അത്.