عَنْ حُذَيْفَةَ بْنِ اليَمَانِ رَضيَ اللهُ عنه:
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَرَادَ أَنْ يَنَامَ وَضَعَ يَدَهُ تَحْتَ رَأْسِهِ، ثُمَّ قَالَ: «اللَّهُمَّ قِنِي عَذَابَكَ يَوْمَ تَجْمَعُ أَوْ تَبْعَثُ عِبَادَكَ».
[صحيح] - [رواه الترمذي] - [سنن الترمذي: 3398]
المزيــد ...
ഹുദൈഫത്തു ബ്നുൽ യമാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ഉറങ്ങാൻ ഉദ്ദേശിച്ചാൽ തന്റെ കൈ തലക്കടിയിൽ വെക്കുകയും എന്നിട്ട് ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു: "അല്ലാഹുവേ, നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന -അല്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിക്കുന്ന- ദിവസം നിന്റെ ശിക്ഷയിൽ നിന്ന് എന്നെ നീ കാക്കേണമേ."
[സ്വഹീഹ്] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 3398]
നബി -ﷺ- ഉറങ്ങാൻ കിടക്കുമ്പോൾ തന്റെ വലത് കൈ തലയിണയാക്കി, വലത് കവിൾ അതിന്മേൽ വെച്ച് കൊണ്ട് ഇപ്രകാരം പറയുമായിരുന്നു: "അല്ലാഹുവേ!" - എന്റെ രക്ഷിതാവേ! നിന്റെ ശിക്ഷയിൽ നിന്ന് എന്നെ കാക്കേണമേ! നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന (അല്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിക്കുന്ന) ദിവസം - അഥവാ വിചാരണയുടെ ദിവസമായ ഖിയാമത്ത് നാളിൽ.