عن جبير بن مطعم رضي الله عنه مرفوعاً: «لا يدخل الجنة قاطع».
[صحيح] - [متفق عليه]
المزيــد ...

ജുബൈർ ബ്നു മുത്ഇം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

കുടുംബബന്ധം മുറിക്കുന്നത് നിഷിദ്ധമാണെന്നും, അത് വൻപാപങ്ങളിൽ ഉൾപ്പെടുന്ന കാര്യമാണെന്നും ഈ ഹദീഥ് അറിയിക്കുന്നു. (ഈ തിന്മ ചെയ്തവന്) നരകശിക്ഷ ലഭിക്കാതെ നേരിട്ട് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്നാണ് 'അവൻ സ്വർഗത്തിൽ പ്രവേശിക്കില്ല' എന്നതിൻ്റെ ഉദ്ദേശം. തീർത്തും സ്വർഗത്തിൽ പ്രവേശിക്കില്ല എന്നല്ല ഇവിടെ അർത്ഥമാക്കുന്നത്. കാരണം കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗം തീർത്തും നിഷിദ്ധമാകുന്ന കാഫിറുകളിൽ പെടുകയില്ല. മറിച്ച് അവൻ തൗഹീദ് (ഏകദൈവാരാധന) പാലിച്ചവനാണെങ്കിൽ അവൻ്റെ അവസാനഗേഹം സ്വർഗം തന്നെയായിരിക്കും. എന്നാൽ അതിന് മുൻപ് അവൻ്റെ തിന്മയുടെ തോതനുസരീച്ച് അവന് ശിക്ഷ ലഭിക്കും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * കുടുംബബന്ധം മുറിക്കുക എന്നത് വൻപാപങ്ങളിൽ പെട്ട കാര്യമാണെന്നും, അതിൻ്റെ ഗൗരവവും, അത് കൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങളും ഈ ഹദീഥ് ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ