عن حذيفة رضي الله عنه عن النبي صلى الله عليه وسلم قال: «لا يدخل الجنة قَتَّات».
[صحيح] - [متفق عليه]
المزيــد ...

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഷണിയുമായി നടക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- ഈ ഹദീഥിലൂടെ ഏഷണിയുമായി നടക്കുന്നവന് കടുത്ത താക്കീത് നൽകുന്നു. കുഴപ്പം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ജനങ്ങളുടെ സംസാരം പരസ്പരം എത്തിച്ചു നൽകുക എന്നതാണ് ഏഷണി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരക്കാർ പരലോകത്ത് നേരിട്ട് സ്വർഗത്തിൽ പ്രവേശിക്കുന്നതല്ല. മറിച്ച് അവൻ്റെ തിന്മയുടെ തോതനുസരിച്ചുള്ള ശിക്ഷ അതിന് മുൻപ് അവന് ലഭിക്കുന്നതാണ്. ഹദീഥിൽ പരാമർശിക്കപ്പെട്ട 'ഖത്താത്' എന്ന പദത്തിൻ്റെ അർത്ഥം ഏഷണിക്കാരൻ എന്നാകുന്നു. ഏഷണി വൻപാപങ്ങളിൽ പെട്ടതാണെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ഏഷണി പറയുക എന്നത് വൻപാപങ്ങളിൽ പെട്ട കാര്യമാണ്. അത് മൂലമുണ്ടാകുന്ന മോശം സ്വാധീനങ്ങളും, പ്രയാസകരമായ അന്ത്യങ്ങളുമാണ് അത് വൻപാപമാകുവാനുള്ള കാരണം.
  2. * മുസ്ലിമീങ്ങൾക്കിടയിൽ പരസ്പരം സ്നേഹബന്ധം ഊട്ടിയുറപ്പിക്കാൻ സഹായകമാകുന്ന എല്ലാ കാര്യങ്ങൾക്കും മേലാണ് ഈ ദീൻ പടുത്തുയർത്തപ്പെട്ടിരിക്കുന്നത്.
കൂടുതൽ