عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لاَ يَنْظُرُ اللَّهُ إِلَى مَنْ جَرَّ ثَوْبَهُ خُيَلاَءَ».
[صحيح] - [متفق عليه] - [صحيح البخاري: 5783]
المزيــد ...
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"തൻ്റെ വസ്ത്രം അഹങ്കാരത്തോടെ വലിച്ചിഴച്ചവനെ അല്ലാഹു (കാരുണ്യത്തോടെ) നോക്കുന്നതല്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5783]
അഹങ്കാരത്തോടെയും താൻപോരിമയോടെയും വസ്ത്രവും മുണ്ടും നെരിയാണിക്ക് താഴേക്ക് ഇറക്കുന്നതിൽ നിന്ന് നബി (ﷺ) താക്കീത് നൽകുന്നു. ഈ പ്രവൃത്തി ചെയ്യുന്നവർക്ക് കഠിനമായ താക്കീതാണ് അവിടുന്ന് നൽകിയത്; അല്ലാഹു അന്ത്യനാളിൽ അവനെ കാരുണ്യത്തോടെ നോക്കുന്നതല്ല എന്നതാണത്.