عَنْ أَبِي الدَّرْدَاءِ رضي الله عنه أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
«مَا شَيْءٌ أَثْقَلُ فِي مِيزَانِ الْمُؤْمِنِ يَوْمَ القِيَامَةِ مِنْ خُلُقٍ حَسَنٍ، وَإِنَّ اللَّهَ لَيُبْغِضُ الفَاحِشَ البَذِيءَ».
[صحيح] - [رواه أبو داود والترمذي] - [سنن الترمذي: 2002]
المزيــد ...
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"സൽ സ്വഭാവത്തെക്കാൾ പരലോകത്ത് ഒരു മുഅ്മിനിൻ്റെ തുലാസിൽ കനം തൂങ്ങുന്ന മറ്റൊരു കാര്യവുമില്ല. തീർച്ചയായും അല്ലാഹു മ്ലേഛവൃത്തിക്കാരനും അശ്ലീലം പറയുന്നവനുമായ ഏതൊരാളെയും വെറുക്കുന്നു."
[സ്വഹീഹ്] - - [سنن الترمذي - 2002]
അന്ത്യനാളിൽ മുഅ്മിനിൻ്റെ തുലാസിൽ വെക്കപ്പെടുന്ന വാക്കുകളിലും പ്രവർത്തനങ്ങളിലും വെച്ച് ഏറ്റവും ഭാരം തൂങ്ങുന്നത് നല്ല സ്വഭാവത്തിനായിരിക്കും. നല്ല സ്വഭാവമെന്നാൽ; പ്രസന്നവദനനായിരിക്കുക എന്നതും, മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നതും, അന്യരെ സഹായിക്കുക എന്നതുമാണ്. വാക്കുകളിലും പ്രവർത്തികളിലും മ്ലേഛതകൾ ചെയ്യുന്നവനെയും, സംസാരിച്ചാൽ അസഭ്യവും അശ്ലീലതയും പറയുന്നവനെയും അല്ലാഹു വെറുക്കുന്നു.