عَنِ النَّوَّاسِ بْنِ سِمْعَانَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«البِرُّ: حُسْنُ الخُلُقِ، وَالإِثْمُ مَا حَاكَ فِي صَدْرِكَ، وَكَرِهْتَ أَنْ يَطَّلِعَ عَلَيْهِ النَّاسُ».
وَعَنْ وَابِصَةَ بْنِ مَعْبَدٍ رَضِيَ اللَّهُ عَنْهُ قَالَ: أَتَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: «جِئْتَ تَسْأَلُ عَنِ البِرِّ وَالإِثْمِ»، قُلْتُ: نَعَمْ، قَالَ: «اسْتَفْتِ قَلْبَكَ، البِرُّ: مَا اطْمَأَنَّتْ إلَيْهِ النَّفْسُ، وَاطْمَأَنَّ إلَيْهِ القَلْبُ، وَالإِثْمُ: مَا حَاكَ فِي نَفْسِكَ وَتَرَدَّدَ فِي الصَّدْرِ، وَإِنْ أَفْتَاكَ النَّاسُ وَأَفْتَوْكَ».
[صحيح] - [الحديث الأول: رواه مسلم، والحديث الثاني: رواه أحمد والدارمي.] - [الأربعون النووية: 27]
المزيــد ...
നവ്വാസ് ബ്‌നു സംആൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നന്മയെന്നാൽ സൽസ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ്."
[സ്വഹീഹ്] -
നന്മയിലും പുണ്യത്തിലും ഏറ്റവും മഹത്തരമായുള്ളത് സൽസ്വഭാവമാണ്; അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചു കൊണ്ടും, സൃഷ്ടികളുടെ ഭാഗത്ത് നിന്നുള്ള പ്രയാസങ്ങൾ സഹിച്ചു കൊണ്ടും ദേഷ്യം നിയന്ത്രിച്ചു കൊണ്ടും, മുഖപ്രസന്നത കാത്തുസൂക്ഷിച്ചു കൊണ്ടും, നല്ല വാക്കുകൾ സംസാരിച്ചു കൊണ്ടും, അല്ലാഹുവിനെ അനുസരിച്ചുകൊണ്ടും കുടുംബബന്ധം ചേർത്തിക്കൊണ്ടും അനുകമ്പയും പരോപകാരവും നല്ല പെരുമാറ്റവും സൗഹൃദവുമെല്ലാം കാത്തുസൂക്ഷിച്ചു കൊണ്ടുമാണ് സൽസ്വഭാവമുള്ളവനാകേണ്ടത്. നന്മയെന്നാൽ ഹൃദയത്തിനും മനസ്സിനും ശാന്തിയേകുന്നതുമാണ്. ഇനി തിന്മയെന്നാൽ മനസ്സിൽ സംശയം ജനിപ്പിക്കുകയും മനസ്സിന് സമാധാനം നൽകാതെ -സംശയത്തിലാക്കി കൊണ്ടും, തിന്മയായേക്കുമോ എന്ന ഭയം സൃഷ്ടിച്ചു കൊണ്ടും- ഹൃദയത്തെ അലട്ടികൊണ്ടിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. അതുപോലെ, മാന്യരും മര്യാദയുള്ളവരുമായ ജനങ്ങൾക്ക് മുൻപിൽ പ്രകടമാകാൻ അവൻ ആഗ്രഹിക്കാത്ത കാര്യങ്ങളുമാണ് തിന്മ. കാരണം മനുഷ്യൻ പൊതുവെ മറ്റുള്ളവർ തന്നിൽ നിന്ന് നന്മകൾ മാത്രം കാണാനാണ് ആഗ്രഹിക്കുക. തൻ്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ചിലത് മറ്റുള്ളവർ കാണുന്നത് അവന് പ്രയാസമുണ്ടാക്കുന്നെങ്കിൽ അത് നന്മയിൽ പെടാത്ത -തിന്മയിൽ ഉൾപ്പെടുന്ന- കാര്യമാണെന്ന് അവന് മനസ്സിലാക്കാം. ആളുകൾ ഒരാൾക്ക് ഏതുവിധത്തിൽ ഫത്‌വയും മതവിധിയും നൽകിയാലും, ആ സംശയം നിങ്ങളുടെ മനസ്സിൽ നിലനിൽക്കുന്നിടത്തോളം കാലം അവരുടെ ഫത്വ നിങ്ങൾ സ്വീകരിക്കരുത്. കാരണം, സംശയം സാധുവായതാണെങ്കിൽ ഫത്‌വ കൊണ്ട് ആ സംശയം ഒരിക്കലും ഇല്ലാതാകില്ല. പ്രത്യേകിച്ചും ഫത്‌വ നൽകുന്നയാൾ മതവിഷയങ്ങളിൽ അറിവില്ലാത്ത വ്യക്തിയാണെങ്കിൽ. എന്നാൽ, ഫത്‌വ വ്യക്തമായ തെളിവ് അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, ഹൃദയം അതിനോട് യോജിച്ചില്ലെങ്കിൽ പോലും ഫത്‌വ തേടുന്നയാൾ അത് സ്വീകരിക്കേണ്ടത് നിർബന്ധമാണ് എന്ന കാര്യം കൂടെ ഓർമ്മപ്പെടുത്തട്ടെ.