عن جابر رضي الله عنه أن رسول الله صلى الله عليه وسلم قال:
«رَحِمَ اللهُ رَجُلًا سَمْحًا إِذَا بَاعَ، وَإِذَا اشْتَرَى، وَإِذَا اقْتَضَى».
[صحيح] - [رواه البخاري] - [صحيح البخاري: 2076]
المزيــد ...
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"വിൽക്കുമ്പോഴും വാങ്ങുമ്പോഴും കടം തിരിച്ചു ചോദിക്കുമ്പോഴും വിട്ടുവീഴ്‌ച പുലർത്തുന്ന ഒരാൾക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 2076]
കച്ചവടത്തിൽ എളുപ്പവും ഔദാര്യവും കാത്തുസൂക്ഷിക്കുന്നവർക്ക് വേണ്ടി നബി -ﷺ- കാരുണ്യത്തിന് വേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു. വസ്തു വാങ്ങുന്നവനോട് വിലയുടെ കാര്യത്തിൽ കടുപ്പം കാണിക്കാതിരിക്കുകയും, നല്ല സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും. ഇതു പോലെ ഒരാളിൽ നിന്ന് വസ്തു വാങ്ങുമ്പോൾ അവൻ്റെ വസ്തുവിൻ്റെ വില പറ്റെ കുറക്കാതിരിക്കുകയും, വിൽപ്പനവസ്തുവിൻ്റെ വില ഇടിക്കാതിരിക്കുന്നതും സൗമ്യതയുടെ ഭാഗമാണ്. അവന് കിട്ടാനുള്ള കടം തിരിച്ചു ചോദിക്കുമ്പോൾ ഔദാര്യവും ലാളിത്യവും ഉദാരതയും പുലർത്തുന്നതും ഈ പറഞ്ഞതിൻ്റെ ഭാഗം തന്നെ. ദരിദ്രരോടും ആവശ്യക്കാരോടും അവനൊരിക്കലും കാഠിന്യം പുലർത്തരുത്. മറിച്ച് സൗമ്യതയോടെയും അലിവോടെയും അവരോട് ആവശ്യപ്പെടുക. പ്രയാസമുള്ളവന് അവധി നീട്ടിക്കൊടുക്കുകയും ചെയ്യുക.