عَنْ أَبِي هُرَيْرَةَ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«رَغِمَ أَنْفُ، ثُمَّ رَغِمَ أَنْفُ، ثُمَّ رَغِمَ أَنْفُ»، قِيلَ: مَنْ؟ يَا رَسُولَ اللهِ قَالَ: «مَنْ أَدْرَكَ أَبَوَيْهِ عِنْدَ الْكِبَرِ، أَحَدَهُمَا أَوْ كِلَيْهِمَا فَلَمْ يَدْخُلِ الْجَنَّةَ».
[صحيح] - [رواه مسلم] - [صحيح مسلم: 2551]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തൻ്റെ മാതാപിതാക്കളെ -അല്ലെങ്കിൽ അവരിലൊരാളെ- വാർദ്ധക്യ വേളയിൽ ലഭിക്കുകയും, ശേഷം സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുകയും ചെയ്ത മനുഷ്യൻ നശിക്കട്ടെ. വീണ്ടും നശിക്കട്ടെ. വീണ്ടും നശിക്കട്ടെ."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2551]
ചിലയാളുകൾക്ക് കടുത്ത അപമാനവും നിന്ദ്യതയും സംഭവിക്കട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിക്കുന്നു; തൻ്റെ മൂക്ക് മണ്ണിൽ വെക്കേണ്ടി വരുന്നത്ര അവനെ അപമാനം ബാധിക്കട്ടെ എന്ന് മൂന്ന് തവണ -ആവർത്തിച്ചാവർത്തിച്ചു കൊണ്ട്- അവിടുന്ന് പ്രാർത്ഥിച്ചു. 'ആർക്കെതിരെയാണ് -നബിയേ!- താങ്കൾ പ്രാർത്ഥിച്ചത്?' എന്ന് അവിടുത്തോട് ചോദിക്കപ്പെട്ടു.
ഉത്തരമായി നബി -ﷺ- അറിയിച്ചു: വാർദ്ധക്യം ബാധിച്ച മാതാപിതാക്കൾ ഉണ്ടായിട്ടും, -അവർ രണ്ടു പേരുമോ അവരിൽ ഒരാളോ ഉണ്ടായിട്ടും- അവരെ കൊണ്ട് സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കാത്തവനാണ് അവൻ. അവരോട് നന്മ ചെയ്യാത്തതു കൊണ്ടും, അവരെ ധിക്കരിച്ചതു കൊണ്ടുമാണ് അവന് ഈ അവസ്ഥ വന്നെത്തിയത്.