عن أبي الدرداء رضي الله عنه عن النبي صلى الله عليه وسلم قال: «مَنْ رَدَّ عَنْ عِرْضِ أَخِيهِ رَدَّ اللَّهُ عَنْ وَجْهِهِ النَّارَ يَوْمَ الْقِيَامَةِ».
[صحيح] - [رواه الترمذي وأحمد]
المزيــد ...

അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തന്റെ സഹോദരന്റെ അഭിമാനത്തെ പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്ന് തടുക്കുന്നതാണ്."
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

തന്റെ സഹോദരനായ മുസ്ലിമിന്റെ അഭിമാനം സംരക്ഷിക്കുന്നതിന്റെ ശ്രേഷ്ഠത ഈ ഹദീഥിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. നിന്റെ സഹോദരനെ കുറിച്ച് ഏതെങ്കിലും സദസ്സിൽ ആരെങ്കിലും പരദൂഷണം പറഞ്ഞാൽ അവനെ പ്രതിരോധിക്കുകയും, പരദൂഷണം പറയുന്നവനെ നിശബ്ദനാക്കുകയും, തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് നിന്റെ മേൽ നിർബന്ധമാണ്. എന്നാൽ പരദൂഷണം നീ തടയാതിരിക്കുകയാണെങ്കിൽ അത് നിന്റെ സഹോദരനായ മുസ്ലിമിനെ കൈവിടലാണ്. ഈ ഹദീഥിൽ പരാമർശിക്കപ്പെട്ട, അഭിമാനത്തെ പ്രതിരോധിക്കുക എന്ന പ്രവൃത്തി കൊണ്ട് ഉദ്ദേശം ഒരാളുടെ അസാന്നിധ്യത്തിൽ അയാളെ പ്രതിരോധിക്കലാണ് എന്നതിന് അസ്മാഅ് ബിൻത് യസീദ് -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥും തെളിവാണ്. "തന്റെ സഹോദരന്റെ അസാന്നിധ്യത്തിൽ അയാളുടെ മാംസം ഭക്ഷിക്കുന്നത് തടഞ്ഞാൽ അവനെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുക എന്നത് അല്ലാഹു തന്റെ മേൽ ബാധ്യതയാക്കിയിരിക്കുന്നു." (അഹ്മദ്, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി).

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * പരദൂഷണം പറയപ്പെടുന്ന നിന്റെ മുസ്ലിം സഹോദരൻ സദസ്സിൽ സന്നിഹിതനല്ലാത്തപ്പോൾ നീ അവനെ പ്രതിരോധിച്ചാലാണ് ഹദീഥിൽ പറയപ്പെട്ട പ്രതിഫലം ലഭിക്കുക.
  2. * പ്രവർത്തനത്തിന്റെ രൂപം പോലെയായിരിക്കും പ്രതിഫലം ലഭിക്കുക. ആരെങ്കിലും തന്റെ സഹോദരന്റെ അഭിമാനത്തെ പ്രതിരോധിച്ചാൽ അവന്റെ മുഖത്തെ അല്ലാഹു നരകത്തിൽ നിന്ന് പ്രതിരോധിക്കും.
  3. * നരകമുണ്ടെന്നും, അന്ത്യനാൾ സംഭവിക്കുമെന്നും ഈ ഹദീഥ് അറിയിക്കുന്നു.
കൂടുതൽ