عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال:
«مَنْ قَالَ: سُبْحَانَ اللهِ وَبِحَمْدِهِ، فِي يَوْمٍ مِائَةَ مَرَّةٍ، حُطَّتْ خَطَايَاهُ وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ».
[صحيح] - [متفق عليه] - [صحيح البخاري: 6405]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ആരെങ്കിലും ഒരു ദിവസം നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' എന്ന് പറഞ്ഞാൽ അവൻ്റെ പാപങ്ങൾ മായ്ക്കപ്പെടുന്നതാണ്; അവ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6405]
ദിവസത്തിൽ നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' (അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഞാൻ അവനെ പരിശുദ്ധപ്പെടുത്തുന്നു) എന്ന് പറഞ്ഞാൽ അവൻ്റെ തിന്മകൾ മായ്ക്കപ്പെടുകയും പൊറുത്തു നൽകപ്പെടുകയും ചെയ്യുമെന്ന് നബി -ﷺ- അറിയിക്കുന്നു. സമുദ്രത്തിൻ്റെ മുകൾപരപ്പിൽ തിരമാലകൾ ഉയരുമ്പോൾ കാണപ്പെടുന്ന വെളുത്ത നുരയെ പോലെ, അവൻ്റെ തിന്മകൾ അനേകം ഉണ്ടെങ്കിൽ പോലും.