عن أبي أيوب -رضي الله عنه- عن النبي -صلى الله عليه وسلم- قال: «مَنْ قَالَ: لَا إلَهَ إلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ عَشْرَ مَرَّاتٍ كَانَ كَمَنْ أَعْتَقَ أَرْبَعَةَ أَنْفُسٍ مِنْ وَلَدِ إسْمَاعِيلَ».
[صحيح.] - [متفق عليه.]
المزيــد ...

അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: ആരെങ്കിലും "ലാ ഇലാഹ ഇല്ലള്ളാഹു വഹ്ദഹു ലാ ശരീകലഹു, ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ" (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ല; അവൻ ഏകനാണ്; അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വാധികാരമുള്ളത്. അവനാകുന്നു സർവ്വ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു) എന്ന് പത്ത് തവണ ചൊല്ലിയാൽ ഇസ്മാഈൽ സന്തതികളിൽ നിന്ന് നാല് പേരെ മോചിതരാക്കിയവനെ പോലെയാണ് അവൻ.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

വിശദീകരണം

ഹദീഥിൽ പറയപ്പെട്ട ദിക്റിന്റെ ശ്രേഷ്ഠത ശ്രദ്ധിക്കുക. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്ന വാക്കുകളാണ് അതിലുള്ളത് എന്നതിനാലാണത്. ആരെങ്കിലും പത്ത് തവണ ഈ ദിക്ർ അതിന്റെ അർത്ഥം അറിഞ്ഞു കൊണ്ടും, അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ടും പറയുകയാണെങ്കിൽ ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ മകനായ ഇസ്മാഈലിന്റെ -عَلَيْهِ السَّلَامُ- സന്തതിപരമ്പരയിൽ പെട്ട നാല് പേരെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചവനെ പോലെയാണ് അവൻ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി
വിവർത്തനം പ്രദർശിപ്പിക്കുക
1: * ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്റെ വാചകം (ലാ ഇലാഹ ഇല്ലല്ലാഹ്) ഉൾക്കൊള്ളുന്ന ഈ ദിക്റിന്റെ ശ്രേഷ്ഠത.
2: * ആരാധനക്കുള്ള അർഹതയിൽ അല്ലാഹു ഏകനാകുന്നു. സർവ്വ അധികാരവും സർവ്വ സ്തുതികളും അവന് മാത്രവുമാകുന്നു.
3: * അല്ലാഹുവിനാകുന്നു പരിപൂർണ്ണമായ അധികാരവും സർവ്വ സ്തുതികളുമെന്ന് ഈ ഹദീഥ് അറിയിക്കുന്നു. അവന്റെ ശക്തി എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണെന്നും അത് അറിയിക്കുന്നു.
4: * ഈ ദിക്റിൽ 'യുഹ്'യീ വ യുമീത്' (അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു) എന്ന പദം അധികമായി വന്നിട്ടില്ല.
5: * പത്ത് തവണ തുടർച്ചയായോ പലപ്പോഴായോ ചൊല്ലാമെന്നാണ് ഹദീഥിന്റെ ബാഹ്യാർത്ഥം സൂചിപ്പിക്കുന്നത്.
6: * അടിമയാക്കപ്പെടാനുള്ള കാരണങ്ങൾ സംഭവിച്ചാൽ അറബികളിൽ ചിലർ അടിമകളായി മാറുക എന്നത് സാധ്യമാണെന്ന് ഈ ഹദീഥ് സൂചിപ്പിക്കുന്നു.
7: * അറബികൾക്ക് മറ്റുള്ളവരേക്കാൾ ശ്രേഷ്ഠത നൽകപ്പെട്ടിരിക്കുന്നു. കാരണം അവർ ഇസ്മാഈലിന്റെ സന്തതിപരമ്പരയിൽ പെട്ടവരാണ്.