عن معاوية بن أبي سفيان رضي الله عنه قال: قال رسول الله صلى الله عليه وسلم : «من يُرِدِ الله به خيرا يُفَقِّهْهُ في الدين».
[صحيح] - [متفق عليه]
المزيــد ...

മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ആർക്കെങ്കിലും അല്ലാഹു നന്മയും ഉപകാരവും ഉദ്ദേശിച്ചാൽ മതവിധികളെ കുറിച്ച് അറിവുള്ളവനും, അതിനെ കുറിച്ച് ഉൾക്കാഴ്ചയുള്ളവനുമാക്കി അല്ലാഹു അവനെ മാറ്റുന്നതാണ്. ഹദീഥിൽ അവഗാഹം എന്ന അർത്ഥം നൽകിയ ഫിഖ്ഹ് എന്ന പദം രണ്ട് നിലക്ക് ഉപയോഗിക്കപ്പെടാറുണ്ട്. ഒന്ന്: ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് കർമ്മശാസ്ത്രപരമായ വിധിവിലക്കുകളെ കുറിച്ച് അറിയൽ (എന്ന അർത്ഥത്തിൽ). ഉദാഹരണത്തിന് ആരാധനാകർമ്മങ്ങളെ കുറിച്ചും, ഇടപാടുകളെ കുറിച്ചും പഠിക്കൽ ഫിഖ്ഹാണ്. രണ്ട്: അല്ലാഹുവിന്റെ ദീനിനെ കുറിച്ചുള്ള അറിവുകൾക്കെല്ലാം ഫിഖ്ഹ് എന്ന് പറയപ്പെടാറുണ്ട്. വിശ്വാസപരവും കർമ്മപരവും ഹലാൽ ഹറാമുകളെ കുറിച്ചുള്ളതും സ്വഭാവമര്യാദകളെ കുറിച്ചുള്ളതുമെല്ലാം അറിയുന്നത് ഈ നിലക്ക് ഫിഖ്ഹ് എന്നതിൽ ഉൾപ്പെടും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * ദീനിൽ അവഗാഹം നേടുന്നതിന്റെ മഹത്വവും, അതിനുള്ള പ്രേരണയും പ്രോത്സാഹനവും ഈ ഹദീഥ് ഉൾക്കൊള്ളുന്നു.
  2. * ഫിഖ്ഹ് എന്ന പദം രണ്ട് നിലക്ക് ഉപയോഗിക്കപ്പെടാറുണ്ട്. ഒന്ന്: ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് കർമ്മശാസ്ത്രപരമായ വിധിവിലക്കുകളെ കുറിച്ച് അറിയൽ (എന്ന അർത്ഥത്തിൽ). രണ്ട്: അല്ലാഹുവിന്റെ ദീനിനെ കുറിച്ചുള്ള അറിവുകൾക്കെല്ലാം ഫിഖ്ഹ് എന്ന് പറയപ്പെടാറുണ്ട്. വിശ്വാസപരമായ അടിസ്ഥാനങ്ങളും, കർമ്മശാസ്ത്രപരമായ വിധികളും, നന്മകളും, ഹലാൽ ഹറാമുകളും (മറ്റ് ദീനിലെ വിഷയങ്ങളുമെല്ലാം) അറിയുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.
  3. * അല്ലാഹുവിന്റെ ദീനിൽ അവഗാഹം തേടുന്നതിൽ നിന്ന് ഒരാൾ തിരിഞ്ഞു കളയുന്നെങ്കിൽ അല്ലാഹു അയാൾക്ക് നന്മ ഉദ്ദേശിച്ചിട്ടില്ലെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
  4. * ആരെങ്കിലും അല്ലാഹുവിന്റെ ദീനിൽ അറിവ് നേടാൻ പരിശ്രമിക്കുന്നുണ്ടെങ്കിൽ അല്ലാഹു അവനെ സ്നേഹിക്കുന്നുണ്ട്. കാരണം വിജ്ഞാനം നേടാനും, ദീനിൽ അവഗാഹം നേടാനും അവന് വഴിയൊരുക്കുക വഴി അല്ലാഹു അവന് നന്മ ഉദ്ദേശിച്ചിരിക്കുന്നു.
  5. * ദീനിൽ അവഗാഹം നേടുന്നത് പ്രശംസനീയമാണ്. എന്നാൽ മറ്റു വിഷയങ്ങളിൽ അവഗാഹം നേടുന്നത് (അടിസ്ഥാനപരമായി) ആക്ഷേപാർഹമോ പ്രശംസനീയമോ അല്ല. നല്ല ലക്ഷ്യത്തിനായാണെങ്കിൽ അക്കാരണത്താൽ അത് പ്രശംസിക്കപ്പെടുകയും, മോശം ഉദ്ദേശത്തിലാണെങ്കിൽ അതിനാൽ അത് ആക്ഷേപിക്കപ്പെടുകയും ചെയ്തേക്കാമെന്ന് മാത്രം.
കൂടുതൽ