ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ആരെങ്കിലും (മത)വിജ്ഞാനം അന്വേഷിച്ചു കൊണ്ട് പുറപ്പെട്ടാൽ അവൻ തിരിച്ചു വരുന്നത് വരെ അല്ലാഹുവിൻ്റെ മാർഗത്തിലാണ്.
عربي ഇംഗ്ലീഷ് ഉർദു
ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്‌ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
എന്നാൽ നിങ്ങളെ സംശയമുള്ളത് കൊണ്ടല്ല ഞാൻ നിങ്ങളെ കൊണ്ട് ശപഥം ചെയ്യിപ്പിച്ചത്. മറിച്ച്, ജിബ്‌രീൽ -عَلَيْهِ السَّلَامُ- എൻ്റെ അരികിൽ വരികയും, അല്ലാഹു നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനം പറഞ്ഞിരിക്കുന്നു എന്ന് എന്നെ അറിയിക്കുകയും ചെയ്തിരിക്കുന്നു
عربي ഇംഗ്ലീഷ് ഉർദു
നിശ്ചയം വിജ്ഞാനം ഉയർത്തപ്പെടലും, അജ്ഞത വ്യാപിക്കലും, വ്യഭിചാരം അധികരിക്കലും, മദ്യപാനം വർദ്ധിക്കലും, പുരുഷന്മാർ എണ്ണം കുറയലും സ്ത്രീകൾ എണ്ണം പെരുകലും അന്ത്യനാളിൻ്റെ അടയാളത്തിൽ പെട്ടതത്രെ. എത്രത്തോളമെന്നാൽ അൻപത് സ്ത്രീകൾക്ക് ഒരു പുരുഷനായ മേൽനോട്ടക്കാരനായിരിക്കും ഉണ്ടാവുക
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- (ഒരിക്കൽ) ഒരു കാര്യം ഉണർത്തി. അവിടുന്ന് പറഞ്ഞു: "വിജ്ഞാനം ഇല്ലാതെയാകുമ്പോഴാണ് അതുണ്ടാവുക
عربي ഇംഗ്ലീഷ് ഉർദു
പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനോ വിഡ്ഢികളോട് തർക്കിക്കുന്നതിനോ സദസ്സുകളിൽ മുന്നിലെത്താനോ വേണ്ടി നിങ്ങൾ വിജ്ഞാനം പഠിക്കരുത്
عربي ഇംഗ്ലീഷ് ഉർദു
നബി -ﷺ- യിൽ നിന്ന് അവർ പത്ത് ആയത്തുകളായിരുന്നു ഓതിക്കേൾപ്പിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നത്. അതിലുള്ള വിജ്ഞാനവും പ്രവർത്തനങ്ങളും മനസ്സിലാക്കുന്നത് വരെ അവർ അടുത്ത പത്ത് വചനങ്ങൾ (പഠിക്കാനായി) എടുക്കാറുണ്ടായിരുന്നില്ല
عربي ഇംഗ്ലീഷ് ഉർദു
ഹേ അബുൽ മുൻദിർ? വിശുദ്ധ ഖുർആനിൽ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?!" ഉബയ്യ് പറയുന്നു: "ഞാൻ പറഞ്ഞു: "അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു" (എന്ന് തുടങ്ങുന്ന ആയത്തുൽ കുർസിയ്യ്) ആണ്." അപ്പോൾ നബി -ﷺ- എൻ്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹു സത്യം! വിജ്ഞാനം താങ്കൾക്ക് അധികരിക്കട്ടെ; അബുൽ മുൻദിർ!
عربي ഇംഗ്ലീഷ് ഉർദു
ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവൻ്റെ പ്രവർത്തനങ്ങൾ അവനിൽ നിന്ന് വേർപിരിയും; മൂന്ന് കാര്യങ്ങളൊഴികെ. നിലനിൽക്കുന്ന സ്വദഖഃയോ, പ്രയോജനപ്പെടുത്തപ്പെടുന്ന വിജ്ഞാനമോ, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സൽകർമ്മിയായ സന്താനമോ ആണത്
عربي ഇംഗ്ലീഷ് ഇന്തോനേഷ്യ
ആരെങ്കിലും ദുനിയാവിൽ ഒരു മുഅ്മിനിൻ്റെ പ്രതിസന്ധികളിൽ ആശ്വാസo പകർന്നാൽ അല്ലാഹു അന്ത്യനാളിലെ പ്രതിസന്ധികളിൽ നിന്ന് അവന് ആശ്വാസം നൽകും
عربي ഇംഗ്ലീഷ് ഉർദു
നമ്മിൽ നിന്ന് എന്തെങ്കിലും കേൾക്കുകയും, കേട്ടതു പോലെ അത് (മറ്റുള്ളവർക്ക്) എത്തിച്ചു നൽകുകയും ചെയ്തവരുടെ മുഖം അല്ലാഹു പ്രശോഭിതമാക്കട്ടെ. എത്തിക്കപ്പെട്ട ചിലർ നേരിട്ട് കേട്ടവരെക്കാൾ അത് ഗ്രഹിക്കുന്നവരായേക്കാം
عربي ഇംഗ്ലീഷ് ഉർദു