عَنْ ‌أُبَيِّ بْنِ كَعْبٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«يَا أَبَا الْمُنْذِرِ، أَتَدْرِي أَيُّ آيَةٍ مِنْ كِتَابِ اللهِ مَعَكَ أَعْظَمُ؟» قَالَ: قُلْتُ: اللهُ وَرَسُولُهُ أَعْلَمُ. قَالَ: «يَا أَبَا الْمُنْذِرِ، أَتَدْرِي أَيُّ آيَةٍ مِنْ كِتَابِ اللهِ مَعَكَ أَعْظَمُ؟» قَالَ: قُلْتُ: {اللهُ لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ} [البقرة: 255]. قَالَ: فَضَرَبَ فِي صَدْرِي، وَقَالَ: «وَاللهِ لِيَهْنِكَ الْعِلْمُ، أَبَا الْمُنْذِرِ».

[صحيح] - [رواه مسلم]
المزيــد ...

ഉബയ്യ് ബ്‌നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഹേ അബുൽ മുൻദിർ! വിശുദ്ധ ഖുർആനിൽ താങ്കൾ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് അറിയുമോ?" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവും അറിയുക." നബി -ﷺ- പറഞ്ഞു: "ഹേ അബുൽ മുൻദിർ? വിശുദ്ധ ഖുർആനിൽ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?!" ഉബയ്യ് പറയുന്നു: "ഞാൻ പറഞ്ഞു: "അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു" (എന്ന് തുടങ്ങുന്ന ആയത്തുൽ കുർസിയ്യ്) ആണ്." അപ്പോൾ നബി -ﷺ- എൻ്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹു സത്യം! വിജ്ഞാനം താങ്കൾക്ക് അധികരിക്കട്ടെ; അബുൽ മുൻദിർ!"

സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്ത് ഏതാണെന്ന് നബി -ﷺ- ഉബയ്യ് ബ്‌നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- വിനോട് ചോദിച്ചു. ആദ്യം മറുപടി പറയാൻ അദ്ദേഹം ശങ്കിച്ചെങ്കിലും ശേഷം അദ്ദേഹം ആയത്തുൽ കുർസിയ്യാണ് ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്ത് എന്ന് മറുപടി നൽകി. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും, അദ്ദേഹത്തിൻ്റെ ഹൃദയം വിജ്ഞാനത്താലും യുക്തിയാലും നിറഞ്ഞിരിക്കുന്നു എന്ന സൂചന നൽകിക്കൊണ്ട് അദ്ദേഹത്തിൻ്റെ നെഞ്ചിൽ കൈ കൊണ്ട് അടിക്കുകയും ചെയ്തു. ഈ വിജ്ഞാനം കൊണ്ട് അദ്ദേഹത്തിന് സൗഭാഗ്യം ലഭിക്കാനും, അത് അദ്ദേഹത്തിന് എളുപ്പമാകുന്നതിനും വേണ്ടി അവിടുന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഉബയ്യ് ബ്‌നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ മഹത്തരമായ ശ്രേഷ്ഠത.
  2. വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്ത് ആയത്തുൽ കുർസിയ്യ് ആണ്. (സൂറത്തുൽ ബഖറയിലെ 255 ആമത്തെ വചനമാണത്.) ഈ വചനം മനപാഠമാക്കുകയും, അതിലെ ആശയാർത്ഥങ്ങൾ ഉറ്റാലോചനക്ക് വിധേയമാക്കുകയും, ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.
കൂടുതൽ