ഹദീസുകളുടെ പട്ടിക

ഖുർആൻ പാരായണം ചെയ്തു കൊണ്ടേയിരിക്കുക. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഒട്ടകം അതിന്റെ കെട്ടുപൊട്ടിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ശക്തമായി അത് അകന്നു പോകുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങളിൽ ഏറ്റവും ഉത്തമൻ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങളുടെ വീടുകൾ ഖബറുകളാക്കാതിരിക്കുക. തീർച്ചയായും പിശാച് സൂറത്തുൽ ബഖറ പാരായണം ചെയ്യുന്ന വീട്ടിൽ നിന്ന് ഓടിയകലുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിൽ സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവന് അവ മതിയാകുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും അല്ലാഹുവിൻ്റെ ഖുർആനിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. നന്മകളാകട്ടെ അവയുടെ പത്തിരട്ടി ആയാണ് (പ്രതിഫലം നൽകപ്പെടുക).
عربي ഇംഗ്ലീഷ് ഫ്രഞ്ച്