عَن أَبي مُوْسى الأَشْعريِّ رضي الله عنه قال: قال رسولُ اللهِ صلى اللهُ عليه وسلم:
«مَثَلُ الْمُؤْمِنِ الَّذِي يَقْرَأُ الْقُرْآنَ كَمَثَلِ الْأُتْرُجَّةِ، رِيحُهَا طَيِّبٌ وَطَعْمُهَا طَيِّبٌ، وَمَثَلُ الْمُؤْمِنِ الَّذِي لَا يَقْرَأُ الْقُرْآنَ كَمَثَلِ التَّمْرَةِ، لَا رِيحَ لَهَا وَطَعْمُهَا حُلْوٌ، وَمَثَلُ الْمُنَافِقِ الَّذِي يَقْرَأُ الْقُرْآنَ مَثَلُ الرَّيْحَانَةِ، رِيحُهَا طَيِّبٌ وَطَعْمُهَا مُرٌّ، وَمَثَلُ الْمُنَافِقِ الَّذِي لَا يَقْرَأُ الْقُرْآنَ كَمَثَلِ الْحَنْظَلَةِ، لَيْسَ لَهَا رِيحٌ وَطَعْمُهَا مُرٌّ».

[صحيح] - [متفق عليه]
المزيــد ...

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന മുഅ്മിനിൻ്റെ ഉപമ മാതളനാരങ്ങയുടെ ഉപമയാണ്. അതിന് സുഗന്ധവുമുണ്ട്; നല്ല രുചിയുമുണ്ട്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത മുഅ്മിനിൻ്റെ ഉപമ ഈത്തപ്പഴത്തിൻ്റെ ഉപമയാണ്. അതിന് സുഗന്ധമില്ല; (എന്നാൽ) രുചി മധുരമുള്ളതാണ്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസിയുടെ ഉപമ റയ്ഹാനയുടെ ഉപമയാണ്. അതിന് സുഗന്ധമുണ്ട്; രുചി കയ്പ്പുള്ളതാണ്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത കപടവിശ്വാസിയുടെ ഉപമ ഒട്ടങ്ങയുടെ ഉപമയാണ്. അതിന് മണവുമില്ല. രുചിയാകട്ടെ, കയ്പ്പുള്ളതും."

സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

വിശുദ്ധ ഖുർആൻ പാരായണത്തിൻ്റെ കാര്യത്തിലും, അതിൽ നിന്ന് പ്രയോജനമെടുക്കുന്നതിലും ജനങ്ങൾ വ്യത്യസ്ത തരക്കാരാണെന്ന് നബി (സ) വിവരിക്കുന്നു.
ഒന്നാമത്തെ വിഭാഗം: ഖുർആൻ പാരായണം ചെയ്യുകയും, അതിൽ നിന്ന് പ്രയോജനം എടുക്കുകയും ചെയ്യുന്നവരാണ്. മാതളനാരങ്ങയുടെ ഉപമയാണ് അവർക്കുള്ളത്. നല്ല രുചിയും സുഗന്ധവും കാണാൻ ഭംഗിയും അനേകം പ്രയോജനങ്ങളുമുള്ള ഫലമാണ്. ഇതു പോലെയാണ് മുഅ്മിൻ; അവൻ ഖുർആൻ പാരായണം ചെയ്യുകയും, അതിലുള്ളത് പ്രാവർത്തികമാക്കുകയും അല്ലാഹുവിൻ്റെ ദാസന്മാർക്ക് പ്രയോജനമേകുകയും ചെയ്യുന്നു.
രണ്ടാമത്തെ വിഭാഗം: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത മുഅ്മിനാണ്. ഈത്തപ്പഴം പോലെയാണ് അവൻ്റെ കാര്യം. അതിന് നല്ല രുചിയുണ്ടെങ്കിലും സുഗന്ധമില്ല. ഈത്തപ്പഴത്തിനുള്ളിൽ മധുരമുണ്ട് എന്നത് പോലെ, മുഅ്മിനിൻ്റെ ഹൃദയത്തിൽ ഈമാനുണ്ടെങ്കിലും ജനങ്ങൾക്ക് മണക്കാൻ സാധിക്കുന്ന വിധത്തിലുള്ള സുഗന്ധം അതിനില്ല. കാരണം അവനിൽ നിന്ന് ഖുർആൻ പാരായണം പുറത്തേക്ക് പ്രകടമാവുകയോ, ജനങ്ങൾക്ക് അത് കേൾക്കാനോ ആസ്വദിക്കാനോ സാധിക്കുന്നുമില്ല.
മൂന്നാമത്തെ വിഭാഗം: വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസികളാണ്. റയ്ഹാനഃ പോലെയാണ് അവരുടെ അവസ്ഥ. അതിന് നല്ല മണമുണ്ടെങ്കിലും രുചി കയ്പ്പാണ്. മുനാഫിഖ് തൻ്റെ ഹൃദയം ഈമാൻ കൊണ്ട് ശരിപ്പെടുത്തിയിട്ടില്ല എന്നതും, ഖുർആൻ ജീവിതത്തിൽ പ്രാവർത്തികമാക്കിയില്ല എന്നതും ഇതു പോലെയാണ്. ജനങ്ങൾക്ക് മുൻപിൽ അവൻ മുഅ്മിനായി കാണപ്പെടുന്നു; അവൻ്റെ ഖുർആൻ പാരായണം സുഗന്ധത്തിനോട് സാദൃശ്യപ്പെടുന്നെങ്കിലും അവൻ്റെ മനസ്സിലെ നിഷേധം കയ്പ്പുള്ള രുചിയോടാണ് സദൃശ്യപ്പെട്ടിരിക്കുന്നത്.
നാല്: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത കപടവിശ്വാസികൾ. ഒട്ടങ്ങ പോലെയാണ് അവരുടെ കാര്യം. അതിന് സുഗന്ധമില്ല; രുചിയാകട്ടെ കയ്പ്പുള്ളതും. ഖുർആൻ പാരായണം അവൻ ഉപേക്ഷിച്ചിരിക്കുന്നു എന്നത് അതിൻ്റെ മണമില്ലായ്മക്ക് സമാനമായിരിക്കുന്നു. അതിൻ്റെ രുചി കയ്പ്പുള്ളതായിരിക്കുന്നു എന്നത് അവൻ്റെ നിഷേധത്തിൻ്റെ കയ്പ്പിനുള്ള ഉപമയുമായിരിക്കുന്നു. അവൻ്റെ ഉള്ളിൽ ഈമാനില്ല. അവൻ്റെ പ്രത്യക്ഷരൂപം എന്തെങ്കിലും പ്രയോജനമുള്ളതുമല്ല. മറിച്ച്, ഉപദ്രവകരം മാത്രമാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. വിശുദ്ധ ഖുർആൻ പഠിക്കുകയും, അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്കുള്ള ശ്രേഷ്ഠത.
  2. അദ്ധ്യാപനത്തിൻ്റെ രീതികളിൽ പെട്ടതാണ് ഉപമകൾ പറയുക എന്നത്. കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ അത് സഹായിക്കും.
  3. വിശുദ്ധ ഖുർആനിൽ നിന്ന് നിത്യവും പാരായണം ചെയ്തിരിക്കേണ്ട ഒരു നിശ്ചിത വിഹിതം ഓരോ മുസ്‌ലിമിനും ഉണ്ടായിരിക്കേണ്ടതുണ്ട്.
കൂടുതൽ