عن أبي موسى الأشعري رضي الله عنه عن النبي صلى الله عليه وسلم قال:
«تَعَاهَدُوا هَذَا الْقُرْآنَ، فَوَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَهُوَ أَشَدُّ تَفَلُّتًا مِنَ الْإِبِلِ فِي عُقُلِهَا».
[صحيح] - [متفق عليه] - [صحيح مسلم: 791]
المزيــد ...
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങൾ ഈ ഖുർആനുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുക. മുഹമ്മദിൻ്റെ ആത്‌മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം. ഒട്ടകം അതിൻ്റെ കെട്ടുപൊട്ടിക്കുന്നതിനേക്കാൾ ശക്തമായി അത് കൈവിട്ടു പോകുന്നതാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 791]
വിശുദ്ധ ഖുർആൻ സ്ഥിരമായി പാരായണം ചെയ്തു കൊണ്ട് ഖുർആനുമായുള്ള ബന്ധം നിലനിർത്താൻ നബി -ﷺ- കൽപ്പിക്കുന്നു. ഖുർആൻ ഹൃദയത്തിൽ മനപാഠമാക്കിയതിന് ശേഷം അത് മറന്നു പോകാതിരിക്കാൻ വേണ്ടിയാണത്. ഒരിടത്ത് ബന്ധിക്കപ്പെട്ട ഒട്ടകം കുതറിയോടാൻ ശ്രമിക്കുന്നതിനേക്കാൾ ശക്തമായി വിശുദ്ധ ഖുർആൻ ഹൃദയത്തിൽ നിന്ന് നീങ്ങിപ്പോകുമെന്ന കാര്യം ശപഥം ചെയ്തു കൊണ്ട് നബി -ﷺ- ഊന്നിപ്പറയുകയും ചെയ്തു. അതിനാൽ ഖുർആനുമായി ബന്ധം നിലനിർത്തിയാൽ മനപാഠം പിടിച്ചു നിർത്താൻ സാധിക്കും. അതല്ലെങ്കിൽ ഖുർആൻ മനസ്സിൽ നിന്ന് നീങ്ങിപ്പോവുകയും അവന് നഷ്ടമാവുകയും ചെയ്യും.