عَنْ مَالِكِ بْنِ أَوْسِ بْنِ الْحَدَثَانِ أَنَّهُ قَالَ: أَقْبَلْتُ أَقُولُ مَنْ يَصْطَرِفُ الدَّرَاهِمَ؟ فَقَالَ طَلْحَةُ بْنُ عُبَيْدِ اللهِ وَهُوَ عِنْدَ عُمَرَ بْنِ الْخَطَّابِ رضي الله عنهما: أَرِنَا ذَهَبَكَ، ثُمَّ ائْتِنَا، إِذَا جَاءَ خَادِمُنَا، نُعْطِكَ وَرِقَكَ، فَقَالَ عُمَرُ بْنُ الْخَطَّابِ: كَلَّا، وَاللهِ لَتُعْطِيَنَّهُ وَرِقَهُ، أَوْ لَتَرُدَّنَّ إِلَيْهِ ذَهَبَهُ، فَإِنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«الْوَرِقُ بِالذَّهَبِ رِبًا، إِلَّا هَاءَ وَهَاءَ، وَالْبُرُّ بِالْبُرِّ رِبًا، إِلَّا هَاءَ وَهَاءَ، وَالشَّعِيرُ بِالشَّعِيرِ رِبًا، إِلَّا هَاءَ وَهَاءَ، وَالتَّمْرُ بِالتَّمْرِ رِبًا، إِلَّا هَاءَ وَهَاءَ».
[صحيح] - [متفق عليه] - [صحيح مسلم: 1586]
المزيــد ...
മാലിക് ബ്നു ഔസ് ബ്നി ഹദഥാൻ നിവേദനം: (എൻ്റെ പക്കലുള്ള സ്വർണ്ണത്തിന് പകരം വെള്ളിയുടെ) ദിർഹമുകൾ കൈമാറ്റം ചെയ്യുന്ന ആരെങ്കിലുമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ത്വൽഹതു ബ്നു ഉബൈദില്ലാഹ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു -അദ്ദേഹം ആ സമയം ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുത്തായിരുന്നു-: "നിൻ്റെ പക്കലുള്ള സ്വർണ്ണം എനിക്ക് കാണിച്ചു തരിക. ശേഷം നീ എൻ്റെ അടുക്കൽ വരൂ; എൻ്റെ സേവകൻ വന്നെത്തിയാൽ നിനക്ക് ഞങ്ങൾ വെള്ളി തരാം." ഇത് കേട്ടപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "പറ്റില്ല! അല്ലാഹു സത്യം! അവന് താങ്കൾ അവനുള്ള വെള്ളി (ഇപ്പോൾ തന്നെ) കൊടുക്കുകയോ, അല്ലെങ്കിൽ അവൻ്റെ സ്വർണ്ണം മടക്കി നൽകുകയോ വേണം. കാരണം നബി -ﷺ- പറഞ്ഞിട്ടുണ്ട്:
"വെള്ളി സ്വർണ്ണത്തിന് പകരം വാങ്ങൽ പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഗോതമ്പ് ഗോതമ്പിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ബാർളി ബാർളിക്ക് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഈത്തപ്പഴം ഈത്തപ്പഴത്തിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1586]
താബിഈങ്ങളിൽ പെട്ട മാലിക് ബ്നു ഔസ് -رَحِمَهُ اللَّهُ- തൻ്റെ പക്കലുള്ള സ്വർണ്ണത്തിൻ്റെ ദീനാറുകൾ വെള്ളിയുടെ ദിർഹമുകൾക്ക് പകരമായി കൈമാറ്റം ചെയ്യാൻ ശ്രമിച്ച കാര്യമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഈ ആവശ്യം കേട്ടപ്പോൾ സ്വഹാബിയായ ത്വൽഹതു ബ്നു ഉബൈദില്ലാഹ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നിൻ്റെ സ്വർണ്ണത്തിൻ്റെ ദീനാറുകൾ എനിക്ക് തരിക. ഞാൻ അവ പരിശോധിക്കട്ടെ." അവ വാങ്ങാമെന്ന് തീരുമാനമായപ്പോൾ അദ്ദേഹം പറഞ്ഞു: "എൻ്റെ സേവകൻ വന്നെത്തിയാൽ നീ എൻ്റെ അടുത്ത് വരിക. അപ്പോൾ നിനക്ക് വെള്ളിയുടെ ദിർഹമുകൾ ഞാൻ പകരം നൽകാം." ഈ സംഭവം നടക്കുമ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- ആ സദസ്സിൽ സന്നിഹിതനായിരുന്നു. അദ്ദേഹം ഈ കച്ചവടരീതിയെ ഉടൻ തന്നെ തിരുത്തി. ഒന്നുകിൽ വെള്ളി ഇപ്പോൾ തന്നെ മാലികിന് നൽകുകയോ, അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ സ്വർണ്ണം തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്ന് അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് ഉമർ -رَضِيَ اللَّهُ عَنْهُ- ത്വൽഹ -رَضِيَ اللَّهُ عَنْهُ- വിനോട് കൽപ്പിച്ചു. തൻ്റെ എതിർപ്പിനുള്ള കാരണം നബി -ﷺ- യുടെ ഹദീഥാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണ്ണത്തിന് പകരം വെള്ളിയോ -അതല്ലെങ്കിൽ മറിച്ചോ- കൈമാറ്റം ചെയ്യുമ്പോൾ ആ കച്ചവടം റൊക്കമായി -ഒരേ സമയം തന്നെ- നടന്നിരിക്കണമെന്ന് നബി -ﷺ- പഠിപ്പിച്ചിട്ടുണ്ട്. അതല്ലെങ്കിൽ നിഷിദ്ധമായ പലിശയിലാണ് ആ കച്ചവടം ഉൾപ്പെടുക. അതാകട്ടെ, നിഷിദ്ധവും അസാധുവുമായ കച്ചവടമാണ്. അതിനാൽ സ്വർണ്ണത്തിന് പകരം വെള്ളിയോ വെള്ളിക്ക് പകരം സ്വർണ്ണമോ കൈമാറ്റം ചെയ്യുന്നുവെങ്കിൽ അത് റൊക്കമായിരിക്കുകയും രണ്ടു പേരും തങ്ങൾക്ക് അവകാശപ്പെട്ടത് ഒരേ സമയം കൈമാറിയിരിക്കുകയും വേണം. ഗോതമ്പിന് പകരം ഗോതമ്പ് കൈമാറുന്നതും, ചോളത്തിന് പകരം ചോളം കൈമാറുന്നതും, ബാർളിക്ക് പകരം ബാർളി കൈമാറുന്നതും, ഈത്തപ്പഴത്തിന് പകരമായി ഈത്തപ്പഴം കൈമാറുന്നതിലും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്; ഇവയെല്ലാം ഒരേ സമയം റൊക്കമായി കൈമാറുകയും, ഒരേ അളവിൽ (ഉദാഹരണത്തിന് ഒരു കിലോക്ക് പകരം ഒരു കിലോ തന്നെ) കൈമാറ്റം ചെയ്യുകയും വേണം. അവയിൽ ഒന്ന് ഒരു സമയത്ത് നൽകുകയും, അതിന് പകരമുള്ളത് അതേ സമയം തന്നെ കൈമാറുകയും ചെയ്തിരിക്കണം. രണ്ടും കൈമാറ്റം ചെയ്യപ്പെടുന്നതിന് മുൻപ് കച്ചവടത്തിൽ നിന്ന് പിരിയാൻ പാടില്ല.