عن عبد الله بن مسعود رضي الله عنه قال: قال رسول الله صلى الله عليه وسلم:
«مَنْ قَرَأَ حَرْفًا مِنْ كِتَابِ اللهِ فَلَهُ بِهِ حَسَنَةٌ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ {الم} حَرْفٌ، وَلَكِنْ {أَلِفٌ} حَرْفٌ، وَ{لَامٌ} حَرْفٌ، وَ{مِيمٌ} حَرْفٌ».
[حسن] - [رواه الترمذي] - [سنن الترمذي: 2910]
المزيــد ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. ഓരോ നന്മയും അതിൻ്റെ പത്തിരട്ടി ആയാണ് (പ്രതിഫലം) നൽകപ്പെടുക. 'അലിഫ് ലാം മീം' എന്ന വചനം ഒരു അക്ഷരമാണെന്ന് ഞാൻ പറയുന്നില്ല; (മറിച്ച്) അലിഫ് ഒരക്ഷരമാണ്. ലാം മറ്റൊരക്ഷരം, മീം മറ്റൊരക്ഷരം."
[ഹസൻ] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 2910]
അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഏതൊരു അക്ഷരം പാരായണം ചെയ്യുമ്പോഴും അത് മുഖേന ഒരു നന്മ അല്ലാഹു രേഖപ്പെടുത്തുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. നന്മകളാകട്ടെ, പത്തിരട്ടി വരെ അധികമായി പ്രതിഫലം നൽകപ്പെടുന്നതാണ്.
ശേഷം നബി -ﷺ- പറഞ്ഞു: "'അലിഫ് ലാം മീം' എന്ന വചനം ഒരക്ഷരമാണെന്ന് ഞാൻ പറയുന്നില്ല; (മറിച്ച്) അലിഫ് ഒരക്ഷരവും, ലാം മറ്റൊരക്ഷരവും, മീം മറ്റൊരക്ഷരവുമാണ്." അപ്പോൾ അലിഫ് ലാം മീം എന്ന് പാരായണം ചെയ്താൽ അതിലൂടെ മുപ്പത് നന്മകൾ ലഭിക്കുന്നതാണ്.