عن أبي مسعود البدري رضي الله عنه عن النبي صلى الله عليه وسلم قال: «مَنْ قَرَأَ بِالآيَتَيْنِ مِنْ آخر سُورَةِ البَقَرَةِ في لَيْلَةٍ كَفَتَاه».
[صحيح] - [متفق عليه]
المزيــد ...

അബൂ മസ്ഊദ് അൽ ബദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവന് അവ മതിയാകുന്നതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് പാരായണം ചെയ്താൽ അവനെ എല്ലാ തിന്മകളിലും നിന്നും ഉപദ്രവങ്ങളിൽ നിന്നും അല്ലാഹു കാത്തുരക്ഷിക്കുന്നതാണ്. 'അവ മതിയാകുന്നതാണ്' എന്ന വാക്കിൻ്റെ വിശദീകരണത്തിൽ ചിലർ പറഞ്ഞു: രാത്രി നമസ്കാരത്തിന് പകരമാകുന്നതാണ് ഈ പ്രവൃത്തി എന്നാണതിൻ്റെ അർത്ഥം. മറ്റു ദിക്റുകൾക്ക് പകരമാകും എന്നും അഭിപ്രായമുണ്ട്. രാത്രി നമസ്കാരത്തിൽ ഏറ്റവും ചുരുങ്ങിയത് ഇത്രയെങ്കിലും പാരായണം ചെയ്തിരിക്കണം എന്നാണ് ഉദ്ദേശം എന്ന് വിശദീകരിച്ച ചിലരുമുണ്ട്. അല്ലാത്ത അഭിപ്രായങ്ങളും കാണാം. ഈ പറയപ്പെട്ട അഭിപ്രായങ്ങളെയെല്ലാം ഹദീഥിലെ പദങ്ങൾ ഉൾക്കൊള്ളുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * സൂറത്തുൽ ബഖറയുടെ അവസാനത്തെ ആയത്തുകളുടെ ശ്രേഷ്ഠത.
  2. * സൂറത്തുൽ ബഖറയിലെ അവസാനത്തെ ആയത്തുകൾ രാത്രിയിൽ ഓതുന്നത് ഉപദ്രവങ്ങളെയും ബുദ്ധിമുട്ടുകളെയും പിശാചിനെയും തടുക്കുന്നതാണ്.
കൂടുതൽ