ഹദീസുകളുടെ പട്ടിക

ദിക്റുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാകുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരു അടിമ അല്ലാഹുവിനോട് ഏറ്റവും സമീപസ്ഥനാവുക അവൻ സുജൂദിലാകുമ്പോഴാണ്. അതിനാൽ നിങ്ങൾ (സുജൂദിൽ) പ്രാർത്ഥന അധികരിപ്പിക്കുക.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകൾ നാലെണ്ണമാണ്. അവയിൽ ഏത് കൊണ്ട് നീ ആരംഭിച്ചാലും കുഴപ്പമില്ല. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ (എന്നിവയാണവ).
عربي ഇംഗ്ലീഷ് ഫ്രഞ്ച്
രണ്ട് വാക്കുകൾ; റഹ്മാനായ അല്ലാഹുവിന് പ്രിയങ്കരമായതും, നാവിന് വളരെ ലളിതമായതും, (കർമ്മങ്ങളുടെ) തുലാസിൽ വളരെ ഭാരം തൂങ്ങുന്നതുമാണവ. സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹിൽ അദ്വീം.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും ഒരിടത്ത് തങ്ങുന്ന വേളയിൽ "അഊദു ബി കലിമത്തില്ലാഹിത്താമ്മാത്തി മിൻ ശർറി മാ ഖലഖ്" (അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചവയുടെ ഉപദ്രവത്തിൽ നിന്ന് ഞാൻ രക്ഷ തേടുന്നു) എന്ന് പറഞ്ഞാൽ അവന്റെ വാസസ്ഥലത്ത് നിന്ന് പോകുന്നത് വരെ അവനെ യാതൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിങ്ങനെ പറയുന്നതാണ് സൂര്യൻ ഉദിച്ചുയർന്ന വസ്തുക്കളേക്കാളെല്ലാം എനിക്ക് പ്രിയങ്കരമായത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിൽ സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവന് അവ മതിയാകുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ശുദ്ധി വരുത്തൽ ഈമാനിൻ്റെ പകുതിയാണ്.
عربي ഇംഗ്ലീഷ് സ്‌പെയിൻ
ഓ അബ്ബാസ്, ഓ,അല്ലാഹുവിൻ്റെ റസൂലിൻ്റെ പിതൃവ്യാ, അല്ലാഹുവിനോട് ഈ ലോകത്തിലും പരലോകത്തിലും നിങ്ങൾ സൗഖ്യം (ആഫിയത്) ചോദിച്ചുകൊള്ളുക.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി(സ) പ്രദോഷമായാൽ ഇപ്രകാരം പറയുമായിരുന്നു: ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രദോഷത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു, അല്ലാഹുവിനാകുന്നു സർവ സ്തുതിയും, അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല അവൻ ഏകനും പങ്ക് കാരില്ലാത്തവനുമാകുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്