عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال:
«كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ، ثَقِيلَتَانِ فِي الْمِيزَانِ، حَبِيبَتَانِ إِلَى الرَّحْمَنِ: سُبْحَانَ اللهِ الْعَظِيمِ، سُبْحَانَ اللهِ وَبِحَمْدِهِ».
[صحيح] - [متفق عليه] - [صحيح البخاري: 6406]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"രണ്ട് വാക്കുകൾ; അവ നാവിന് ലഘുവായതും തുലാസിൽ ഏറെ കനം തൂങ്ങുന്നതും, റഹ്‌മാനായ അല്ലാഹുവിന് പ്രിയങ്കരവുമാകുന്നു; സുബ്ഹാനല്ലാഹിൽ അദ്വീം (മഹോന്നതനായ അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു), സുബ്ഹാനല്ലാഹി വബിഹംദിഹി (അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഞാൻ അവനെ പരിശുദ്ധപ്പെടുത്തുന്നു) (എന്നിവയാണവ)."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6406]
എല്ലാ സന്ദർഭത്തിലും ഒരു പ്രയാസവും കൂടാതെ ഉച്ചരിക്കാവുന്ന രണ്ട് വാക്കുകൾ നബി ﷺ അറിയിക്കുന്നു. തുലാസിൽ അവക്കുള്ള പ്രതിഫലം വളരെ വലുതായിരിക്കുമെന്നും, അല്ലാഹുവിന് ഈ രണ്ട് വാക്കുകൾ പ്രിയങ്കരമാണെന്നും അതോടൊപ്പം അവിടുന്ന് അറിയിച്ചു.
സുബ്ഹാനല്ലാഹിൽ അദ്വീം, സുബ്ഹാനല്ലാഹി വബിഹംദിഹി എന്നീ രണ്ട് വാക്കുകളാണവ. അല്ലാഹുവിൻ്റെ മഹത്വവും പൂർണ്ണതയും, എല്ലാ ന്യൂനതകളിൽ നിന്നുമുള്ള അവൻ്റെ പരിശുദ്ധതയും അറിയിക്കുന്ന വാക്കുകളാണ് ഇവ രണ്ടും.