ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ദിക്റുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാകുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകൾ നാലെണ്ണമാണ്. അവയിൽ ഏത് കൊണ്ട് നീ ആരംഭിച്ചാലും കുഴപ്പമില്ല. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ (എന്നിവയാണവ).
عربي ഇംഗ്ലീഷ് ഫ്രഞ്ച്
രണ്ട് വാക്കുകൾ; റഹ്‌മാനായ അല്ലാഹുവിന് പ്രിയങ്കരമായതും, നാവിന് വളരെ ലളിതമായതും, (കർമ്മങ്ങളുടെ) തുലാസിൽ വളരെ ഭാരം തൂങ്ങുന്നതുമാണവ. സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹിൽ അദ്വീം.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിങ്ങനെ പറയുന്നതാണ് സൂര്യൻ ഉദിച്ചുയർന്ന വസ്തുക്കളേക്കാളെല്ലാം എനിക്ക് പ്രിയങ്കരമായത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്