عَنْ أَبِي هُرَيْرَةَ رضي الله عنه، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
«مَا جَلَسَ قَوْمٌ مَجْلِسًا لَمْ يَذْكُرُوا اللَّهَ فِيهِ وَلَمْ يُصَلُّوا عَلَى نَبِيِّهِمْ إِلاَّ كَانَ عَلَيْهِمْ تِرَةً، فَإِنْ شَاءَ عَذَّبَهُمْ وَإِنْ شَاءَ غَفَرَ لَهُمْ».
[صحيح] - [رواه أبو داود والترمذي والنسائي في الكبرى] - [سنن الترمذي: 3380]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഏതൊരു കൂട്ടരാണോ ഒരു സദസിലിരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെയും അവരുടെ നബിയുടെ മേൽ സ്വലാത് ചൊല്ലാതെയും ഇരുന്നത് എങ്കിൽ അത് അവർക്കൊരു നഷ്ടമാകാതിരിക്കുകയില്ല. അല്ലാഹു ഉദ്ദേശിച്ചാൽ അവൻ അവരെ ശിക്ഷിക്കുന്നതാണ്. അവൻ ഉദ്ദേശിച്ചെങ്കിൽ അവർക്കവൻ പൊറുത്തു കൊടുക്കും."
[സ്വഹീഹ്] - - [سنن الترمذي - 3380]
അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധയിലാകുന്നതിനെ കുറിച്ച് നബി (ﷺ) ഈ ഹദീഥിൽ നമ്മെ താക്കീത് ചെയ്യുന്നു. ഒരു കൂട്ടമാളുകൾ ഒരു സദസ്സിൽ ഒത്തുകൂടുകയും, അല്ലാഹുവിനെ സ്മരിക്കാതെയും നബി (ﷺ) യുടെ മേൽ സ്വലാത്ത് ചൊല്ലാതെയും അവിടെ നിന്ന് പിരിയുകയുമാണെങ്കിൽ ആ കൂടിച്ചേരൽ അവർക്ക് നഷ്ടവും നിരാശയും അന്ത്യനാളിൽ കുറവുമാകാതിരിക്കുകയില്ല. അല്ലാഹു അവരുടെ മുൻകഴിഞ്ഞ തിന്മകളുടെയും പിന്നീട് സംഭവിച്ച കുറവുകളുടെയും പേരിൽ അവരെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ അവരെ ശിക്ഷിക്കുന്നതാണ്. അവൻ ഉദ്ദേശിച്ചാൽ അല്ലാഹുവിൻ്റെ ഔദാര്യമായും കാരുണ്യമായും അവർക്ക് പൊറുത്തു കൊടുക്കുന്നതുമാണ്.