عن أبي هريرة رضي الله عنه مرفوعاً: «ليس شيءٌ أكرمَ على الله من الدعاء».
[حسن] - [رواه الترمذي وابن ماجه وأحمد]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിങ്കൽ പ്രാർത്ഥനയേക്കാൾ ആദരണീയമായ മറ്റൊന്നുമില്ല."
ഹസൻ - ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

"അല്ലാഹുവിങ്കൽ പ്രാർത്ഥനയേക്കാൾ ആദരണീയമായ മറ്റൊന്നുമില്ല." കാരണം പ്രാർത്ഥന ഇബാദത്ത് (ആരാധന) ആകുന്നു. അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിനാണ് സർവ്വ സൃഷ്ടികളെയും അല്ലാഹു പടച്ചത്. പ്രാർത്ഥന അല്ലാഹുവിന്റെ ശക്തിയും, അവന്റെ അറിവിന്റെ വിശാലതയും ബോധ്യപ്പെടുത്തുന്നു. പ്രാർത്ഥിക്കുന്നവന്റെ അശക്തിയും അവന്റെ യാചനാമനോഭാവവും അതിൽ തെളിയുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ പ്രാർത്ഥന അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയമായ കാര്യങ്ങളിൽ പെട്ടതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു
വിവർത്തനം പ്രദർശിപ്പിക്കുക

من فوائد الحديث

  1. * പ്രാർത്ഥനയുടെ മഹത്വം. അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയവും ശ്രേഷ്ഠതയുള്ളതുമായ കാര്യമാണത്.
  2. * പ്രാർത്ഥിക്കാനുള്ള പ്രോത്സാഹനവും പ്രേരണയും. കാരണം അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയമായ പ്രവൃത്തിയാണത്.
കൂടുതൽ