ഹദീസുകളുടെ പട്ടിക

വിധവകൾക്കും ദരിദ്രർക്കും വേണ്ടി പരിശ്രമിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബറുകളാക്കരുത്. എൻ്റെ ഖബ്റിനെ നിങ്ങൾ ഉത്സവ സ്ഥലമാക്കരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക; തീർച്ചയായും നിങ്ങൾ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അഞ്ചു നമസ്കാരങ്ങൾ, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെ, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ; ഇവക്കിടയിലുള്ള (തിന്മകൾക്കുള്ള) പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ ഉപേക്ഷിക്കപ്പെട്ടുവെങ്കിൽ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരു മുസ്‌ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, ഉപദ്രവമോ, ഹൃദയത്തിന്റെ ഇടുക്കമോ ആകട്ടെ; അവന്റെ മേൽ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവന്റെ തിന്മകൾ പൊറുത്തു കൊടുക്കാതിരിക്കുകയില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും (മത)വിജ്ഞാനം അന്വേഷിച്ചു കൊണ്ട് പുറപ്പെട്ടാൽ അവൻ തിരിച്ചു വരുന്നത് വരെ അല്ലാഹുവിൻ്റെ മാർഗത്തിലാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തീർച്ചയായും ഹലാൽ (അനുവദനീയമായത്) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായത്) വ്യക്തമാണ്. അവക്ക് രണ്ടിനുമിടയിൽ അവ്യക്തമായ ചില കാര്യങ്ങളുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ മതത്തെയും അഭിമാനത്തെയും രക്ഷപ്പെടുത്തിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോയിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അല്ലാഹു നിങ്ങൾക്കും ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവർ രാവിലെ പുറപ്പെടുന്നു. നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരടിമ തിന്മ ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: "അല്ലാഹുവേ! നീ എൻ്റെ തിന്മ എനിക്ക് പൊറുത്തു നൽകണേ!" അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ അടിമ ഒരു തിന്മ ചെയ്തു. തിന്മ പൊറുത്തു നൽകുകയും, തിന്മ പിടികൂടുകയും ചെയ്യുന്ന ഒരു രക്ഷിതാവ് അവനുണ്ടെന്ന് അവൻ അറിഞ്ഞിരിക്കുന്നു."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
എല്ലാ നന്മയും ദാനധർമ്മമാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തൻ്റെ ഉപജീവനത്തിൽ വിശാലത നൽകപ്പെടാനും, തൻ്റെ ആയുസ്സ് നീട്ടപ്പെടുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ കുടുംബബന്ധം ചേർക്കട്ടെ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിങ്കൽ പ്രാർത്ഥനയേക്കാൾ ആദരണീയമായ മറ്റൊന്നുമില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും ഒരു ദിവസം നൂറു തവണ "സുബ്ഹാനല്ലാഹി വ ബിഹംദിഹി" എന്ന് പറഞ്ഞാൽ അവന്റെ തിന്മകളെല്ലാം അവനിൽ നിന്ന് കൊഴിഞ്ഞുപോകും; അത് സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും "ലാ ഇലാഹ ഇല്ലള്ളാഹു വഹ്ദഹു ലാ ശരീകലഹു, ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ" (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ല; അവൻ ഏകനാണ്; അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വാധികാരമുള്ളത്. അവനാകുന്നു സർവ്വ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു) എന്ന് പത്ത് തവണ ചൊല്ലിയാൽ ഇസ്മാഈൽ സന്തതികളിൽ നിന്ന് നാല് പേരെ മോചിതരാക്കിയവനെ പോലെയാണ് അവൻ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്‌ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും അല്ലാഹുവിൻ്റെ ഖുർആനിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. നന്മകളാകട്ടെ അവയുടെ പത്തിരട്ടി ആയാണ് (പ്രതിഫലം നൽകപ്പെടുക).
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല), മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും ദൂതനുമാണ്) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരു അടിമയുടെയും മേൽ അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കുകയില്ല."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മുആവിയ(റ) പള്ളിയിലുള്ള ഒരു സദസിനരികിലൂടെ പുറപ്പെട്ടു, അപ്പോൾ അദ്ദേഹം ചോദിച്ചു: എന്ത് കാര്യമാണ് നിങ്ങളെ ഇങ്ങനെ ഇരുത്തിയത്? അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിനെ സ്മരിക്കാൻ വേണ്ടിയാണ് ഇരുന്നത്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം കാവലിരിക്കൽ ഈ ലോകത്തേക്കാളും അതിലുള്ള എല്ലാത്തിനേക്കാളും ഉത്തമമാകുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്കുക. അതാണ് നിനക്ക് നല്ലത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്