عَنْ عَبْدَ اللهِ بْنِ عَمْرٍو رَضيَ اللهُ عَنْهُمَا يَقُولُ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَنْ لَقِيَ اللهَ لَا يُشْرِكُ بِهِ شَيْئًا لَمْ تَضُرَّهُ مَعَهُ خَطِيئَةٌ، وَمَنْ مَاتَ وَهُوَ يُشْرِكُ بِهِ لَمْ يَنْفَعْهُ مَعَهُ حَسَنَةٌ».
[صحيح] - [رواه أحمد] - [مسند أحمد: 6586]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്തവനായി അവനെ കണ്ടുമുട്ടിയാൽ, (അവൻ ചെയ്ത) ഒരു തെറ്റും അവന് ദോഷം വരുത്തുകയില്ല. ആരെങ്കിലും അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ട് മരണപ്പെട്ടാൽ, (അവൻ ചെയ്ത) ഒരു നന്മയും അവന് ഉപകരിക്കുകയില്ല."
[സ്വഹീഹ്] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 6586]
അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്ത ഏകദൈവവിശ്വാസിയായി (മുവഹ്ഹിദായി) മരണപ്പെടുകയും ആ അവസ്ഥയിൽ അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്യുന്നവൻ സ്വർഗ്ഗാവകാശിയാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ ചെയ്ത പാപങ്ങൾ കാരണം നരകത്തിൽ ശിക്ഷിക്കപ്പെട്ടാൽ പോലും (അവസാനം അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും). എന്നാൽ, അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ട് (ശിർക്ക്) ആരെങ്കിലും മരണപ്പെട്ടാൽ, ശിർക്കിനോടൊപ്പം ഒരു നന്മയും അവന് ഉപകരിക്കുകയില്ല. സ്വർഗ്ഗം അവന് നിഷിദ്ധവുമാണ്.