ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ഒരു മുസ്‌ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, ഉപദ്രവമോ, ഹൃദയത്തിന്റെ ഇടുക്കമോ ആകട്ടെ; അവന്റെ മേൽ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവന്റെ തിന്മകൾ പൊറുത്തു കൊടുക്കാതിരിക്കുകയില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല), മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും ദൂതനുമാണ്) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരു അടിമയുടെയും മേൽ അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കുകയില്ല."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യണമെന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും അല്ലാഹുവിൽ വല്ലതിനെയും പങ്കുചേർത്തു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അന്ത്യനാളിൽ അല്ലാഹു സർവ്വ സൃഷ്ടികൾക്കും ഇടയിൽ നിന്ന് എൻ്റെ ഉമ്മത്തിൽ പെട്ട ഒരാളെ തിരഞ്ഞെടുക്കുന്നതാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിൻ്റെ റസൂലേ! വലുതോ ചെറുതോ ആയ ഒരു തിന്മയും ഞാൻ ചെയ്യാതെ വിട്ടിട്ടില്ല." നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?
عربي ഇംഗ്ലീഷ് ഫ്രഞ്ച്
പ്രവർത്തനങ്ങൾ ആറു തരവും ജനങ്ങൾ നാല് വിഭാഗവുമാണ്. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങളും, തുല്യത്തിന് തുല്യമായുള്ളതും, പത്തിരട്ടിയായി നൽകപ്പെടുന്ന നന്മയും, എഴുന്നൂറ് ഇരട്ടിയായി നൽകപ്പെടുന്ന നന്മയും
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; താങ്കൾക്ക് വേണ്ടി അത് കൊണ്ട് ഖിയാമത്ത് നാളിൽ ഞാൻ സാക്ഷ്യം പറയാം
عربي ഇംഗ്ലീഷ് ഫ്രഞ്ച്