+ -

عَنْ خُرَيْمِ بْنِ فَاتِكٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«الْأَعْمَالُ سِتَّةٌ، وَالنَّاسُ أَرْبَعَةٌ، فَمُوجِبَتَانِ، وَمِثْلٌ بِمِثْلٍ، وَحَسَنَةٌ بِعَشْرِ أَمْثَالِهَا، وَحَسَنَةٌ بِسَبْعِ مِائَةٍ، فَأَمَّا الْمُوجِبَتَانِ: فَمَنْ مَاتَ لَا يُشْرِكُ بِاللهِ شَيْئًا دَخَلَ الْجَنَّةَ، وَمَنْ مَاتَ يُشْرِكُ بِاللهِ شَيْئًا دَخَلَ النَّارَ، وَأَمَّا مِثْلٌ بِمِثْلٍ: فَمَنْ هَمَّ بِحَسَنَةٍ حَتَّى يَشْعُرَهَا قَلْبُهُ، وَيَعْلَمَهَا اللهُ مِنْهُ كُتِبَتْ لَهُ حَسَنَةً، وَمَنْ عَمِلَ سَيِّئَةً، كُتِبَتْ عَلَيْهِ سَيِّئَةً، وَمَنْ عَمِلَ حَسَنَةً فَبِعَشْرِ أَمْثَالِهَا، وَمَنْ أَنْفَقَ نَفَقَةً فِي سَبِيلِ اللهِ فَحَسَنَةٌ بِسَبْعِ مِائَةٍ، وَأَمَّا النَّاسُ، فَمُوَسَّعٌ عَلَيْهِ فِي الدُّنْيَا مَقْتُورٌ عَلَيْهِ فِي الْآخِرَةِ، وَمَقْتُورٌ عَلَيْهِ فِي الدُّنْيَا مُوَسَّعٌ عَلَيْهِ فِي الْآخِرَةِ، وَمَقْتُورٌ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمُوَسَّعٌ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ».

[حسن] - [رواه أحمد] - [مسند أحمد: 18900]
المزيــد ...

ഖുറൈം ബ്‌നു ഫാതിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"പ്രവർത്തനങ്ങൾ ആറു തരവും ജനങ്ങൾ നാല് വിഭാഗവുമാണ്. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങളും, തുല്യത്തിന് തുല്യമായുള്ളതും, പത്തിരട്ടിയായി നൽകപ്പെടുന്ന നന്മയും, എഴുന്നൂറ് ഇരട്ടിയായി നൽകപ്പെടുന്ന നന്മയും. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങൾ; അല്ലാഹുവിൽ പങ്കുചേർക്കാതെ മരിച്ചാൽ സ്വർഗത്തിൽ പ്രവേശിക്കുമെന്നതും, അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് മരിച്ചാൽ നരകത്തിൽ പ്രവേശിക്കുമെന്നതുമാണ്. തുല്യത്തിന് തുല്യമായുള്ളത് ആരെങ്കിലും നന്മ ചെയ്യണമെന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുകയും, അല്ലാഹു അവനിൽ നിന്ന് അക്കാര്യം അറിയുകയും ചെയ്താൽ അവന് ഒരു നന്മയായി അത് രേഖപ്പെടുത്തുമെന്നതാണ്. (അതു പോലെ) ആരെങ്കിലും തിന്മ ചെയ്താൽ അവന് മേൽ അത് ഒരു തിന്മയായി രേഖപ്പെടുത്തുമെന്നതുമാണ്. ആരെങ്കിലും ഒരു നന്മ ചെയ്താൽ അത് പത്തിരട്ടിയായി നൽകപ്പെടും. ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തെങ്കിലും ദാനം നൽകിയാൽ ഒരു നന്മ എഴുന്നൂറിരട്ടിയായി നൽകപ്പെടും. ഇനി ജനങ്ങളുടെ കാര്യം; ഇഹലോകത്ത് വിശാലത നൽകപ്പെടുകയും പരലോകത്ത് ഇടുക്കം നൽകപ്പെടുകയും ചെയ്യുന്നവർ, ഇഹലോകത്ത് ഇടുക്കം നൽകപ്പെടുകയും പരലോകത്ത് വിശാലത നൽകപ്പെടുകയും ചെയ്യുന്നവർ, ഇഹലോകത്തും പരലോകത്തും ഇടുക്കം നൽകപ്പെടുന്നവർ, ഇഹലോകത്തും പരലോകത്തും വിശാലത നൽകപ്പെടുന്നവർ (എന്നിങ്ങനെ നാലു തരക്കാരുണ്ട്)."

[ഹസൻ] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 18900]

വിശദീകരണം

പ്രവർത്തനങ്ങൾ ആറു തരമുണ്ടെന്നും, ജനങ്ങൾ നാലു വിഭാഗങ്ങളുണ്ടെന്നും നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. ആറുതരത്തിലുള്ള പ്രവർത്തനങ്ങൾ താഴെ പറയുന്നതാണ്:
ഒന്ന്: ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർക്കാതെ മരിച്ചാൽ അവന് സ്വർഗപ്രവേശനം നിർബന്ധമാകുന്നതാണ്.
രണ്ട്: ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് മരിച്ചാൽ അവന് നരകം നിർബന്ധമാകുന്നതാണ്. അവനതിൽ ശാശ്വതമായി ശിക്ഷിക്കപ്പെടുന്നതുമാണ്.
ഈ രണ്ട് പ്രവർത്തനങ്ങൾ -തൗഹീദും ശിർക്കും - സ്വർഗനരകങ്ങളെ നിർബന്ധമാക്കുന്ന കാര്യങ്ങളാണ്.
മൂന്ന്: ഉദ്ദേശത്തിലൂടെ രേഖപ്പെടുത്തപ്പെടുന്ന നന്മയാണ്. ഒരാൾ എന്തെങ്കിലും നന്മ പ്രവർത്തിക്കണം എന്ന് ഉദ്ദേശിക്കുകയും, ഹൃദയത്തിൽ സത്യസന്ധമായ തീരുമാനം അവനുണ്ടായിരിക്കുകയും, മനസ്സറിയുന്ന രൂപത്തിൽ അക്കാര്യം അവൻ ആഗ്രഹിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ ഈ ഉദ്ദേശ്യം അറിയുകയും അവന് ഒരു നന്മ രേഖപ്പെടുത്തുകയും ചെയ്യും. എന്തെങ്കിലുമൊരു കാരണത്താൽ അവന് ഈ നന്മ പ്രവർത്തിക്കാൻ സാധിക്കാതെ വന്നാലും അവന് പൂർണ്ണമായ ഒരു നന്മ രേഖപ്പെടുത്തപ്പെടും.
നാല്: പ്രവർത്തിച്ചു പോയ തിന്മകൾ; ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ അവന് അത് ഒരു തിന്മയായി രേഖപ്പെടുത്തപ്പെടും.
ഈ രണ്ട് പ്രവർത്തനങ്ങളും - ഇരട്ടിപ്പിക്കലില്ലാതെ - തുല്യത്തിന് തുല്യമായി രേഖപ്പെടുത്തപ്പെടുന്നവയാണ്.
അഞ്ച്: പത്തിരട്ടി പ്രതിഫലം നൽകപ്പെടുന്ന നന്മകൾ; ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ അവന് പത്ത് നന്മകൾ രേഖപ്പെടുത്തപ്പെടും.
ആറ്: എഴുന്നൂറ് ഇരട്ടിയായി പ്രതിഫലം നൽകപ്പെടുന്ന നന്മകൾ; ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തെങ്കിലും ദാനം നൽകിയാൽ അത് എഴുന്നൂറ് ഇരട്ടിയായി അവന് രേഖപ്പെടുത്തപ്പെടുന്നതാണ്. അല്ലാഹുവിൻ്റെ ഔദാര്യത്തിലും അവൻ്റെ അടിമകളോടുള്ള ഉദാരതയിലും പെട്ടതാണ് ഇക്കാര്യം.
ജനങ്ങൾ നാല് തരക്കാരാണ്:
ഒന്ന്: ഇഹലോകത്ത് ഉപജീവനത്തിൽ വിശാലത നൽകപ്പെടുകയും, അവിടെ ഉദ്ദേശിക്കുന്ന ആഗ്രഹങ്ങളെല്ലാം ലഭിച്ച് സുഖലോലുപനായി കഴിയുകയും ചെയ്ത ഒരാൾ. എന്നാൽ പരലോകത്ത് അവൻ്റെ പര്യവസാനം നരകത്തിലേക്കായിരിക്കും; അവിടെ അവന് ഇടുക്കമാണ് നൽകപ്പെടുക. ഭൗതികമായി സമ്പന്നതയുള്ള, എന്നാൽ അല്ലാഹുവിനെ നിഷേധിച്ച മനുഷ്യരാണ് ഈ വിഭാഗത്തിൽ പെടുക.
രണ്ട്: ഇഹലോകത്ത് ഉപജീവനത്തിൽ ഇടുക്കം നൽകപ്പെട്ട, എന്നാൽ പരലോകത്ത് വിശാലത നൽകപ്പെടുന്നവർ. അവൻ്റെ പര്യവസാനം സ്വർഗത്തിലേക്കായിരിക്കും. ഭൗതിക സമ്പത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന മുഅ്മിനാണ് ഈ പറഞ്ഞതിൽ ഉൾപ്പെടുക.
മൂന്ന്: ഇഹലോകത്തും പരലോകത്തും ഇടുക്കം നൽകപ്പെടുന്നവർ. ദരിദ്രരായ നിഷേധികൾ ഈ പറഞ്ഞതിൽ ഉൾപ്പെടും.
നാല്: ഇഹലോകത്തും പരലോകത്തും വിശാലത നൽകപ്പെടുന്നവർ. സമ്പന്നരായ മുഅ്മിനുകൾ ഈ വിഭാഗത്തിലാണുള്ളത്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الطاجيكية Keniaroandia الرومانية المجرية التشيكية الموري Malagasy ഇറ്റാലിയൻ Oromianina Kanadianina الولوف البلغارية Azerianina اليونانية الأوزبكية الأوكرانية الجورجية اللينجالا المقدونية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹു അവൻ്റെ അടിമകൾക്ക് നൽകിയ മഹത്തരമായ ഔദാര്യം, അവരുടെ നന്മകൾക്ക് അവൻ ഇരട്ടിയിരട്ടിയായി പ്രതിഫലം നൽകും.
  2. അല്ലാഹുവിൻ്റെ നീതിയും ഉദാരതയും. തിന്മകളുടെ കാര്യത്തിൽ അവൻ നമ്മോട് നീതി കാണിച്ചിരിക്കുന്നു. ഒരു തിന്മക്കുള്ള പ്രതിഫലം ഒരു തിന്മയുടേത് മാത്രമായിരിക്കും.
  3. അല്ലാഹുവിൽ പങ്കുചേർക്കുന്നതിൻ്റെ ഗൗരവം. സ്വർഗം നിഷിദ്ധമാക്കപ്പെടുക എന്നതാണ് അതിൻ്റെ ശിക്ഷ.
  4. അല്ലാഹുവിൻ്റെ മാർഗത്തിൽ ദാനം ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.
  5. അല്ലാഹുവിൻ്റെ മാർഗത്തിൽ ദാനം ചെയ്യുന്നതിനുള്ള പ്രതിഫലം ഇരട്ടിയാക്കപ്പെടുക എഴുന്നൂറ് ഇരട്ടി മുതലാണ്. കാരണം അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിന് സഹായിക്കുന്ന പ്രവർത്തനമാണത്.
  6. ജനങ്ങളുടെ വ്യത്യസ്ത പദവികളും അവർക്കിടയിലെ വിഭിന്നതകളും.
  7. ദുനിയാവിൽ അല്ലാഹുവിൽ വിശ്വസിച്ച മുഅ്മിനിനും അവനെ നിഷേധിച്ചവർക്കും വിശാലത നൽകപ്പെട്ടേക്കാം. എന്നാൽ പരലോകത്ത് അല്ലാഹുവിൽ വിശ്വസിച്ചവർക്കല്ലാതെ വിശാലത നൽകപ്പെടുന്നതല്ല.
കൂടുതൽ