ഹദീസുകളുടെ പട്ടിക

ദാനധർമ്മം സമ്പത്തിൽ നിന്ന് കുറവ് വരുത്തുകയില്ല. വിട്ടുവീഴ്ച്ച കൊണ്ട് അല്ലാഹു ഒരടിമക്കും പ്രതാപമല്ലാതെ അധികരിപ്പിക്കുകയില്ല. അല്ലാഹുവിന് വേണ്ടി ഒരാൾ വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹു പറയുന്നു: "ഹേ ആദമിൻ്റെ മകനേ! നീ ചെലവഴിക്കുക; ഞാൻ നിനക്ക് വേണ്ടി ചെലവഴിക്കാം
عربي ഇംഗ്ലീഷ് ഉർദു
ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്
عربي ഇംഗ്ലീഷ് ഉർദു
ജനങ്ങൾ ഏതൊരു ദിവസം പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോഴും രണ്ട് മലക്കുകൾ ഇറങ്ങി വരികയും അവരിൽ ഒരാൾ ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യും: അല്ലാഹുവേ! ചെലവഴിക്കുന്നവന് നീ പകരം നൽകേണമേ! രണ്ടാമത്തെയാൾ പ്രാർത്ഥിക്കും: അല്ലാഹുവേ! പിടിച്ചു വെക്കുന്നവന് നീ നഷ്ടം നൽകേണമേ!
عربي ഇംഗ്ലീഷ് ഉർദു
സ്വർണ്ണമോ വെള്ളിയോ ഉടമപ്പെടുത്തിയ ഏതൊരാളാകട്ടെ, അതിൽ നിന്ന് തൻ്റെ ബാധ്യത അവൻ കൊടുത്തു വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ അവയെല്ലാം അഗ്നിയുടെ ഓരോ തളികയായി മാറ്റപ്പെടുകയും, അതിന് മേൽ നരകാഗ്നി കൊണ്ട് അവനെ തിളപ്പിക്കുകയും ചെയ്യുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളിൽ ഒരാളും തന്നെയില്ല; ഒരു പരിഭാഷകൻ അവനും അല്ലാഹുവിനും ഇടയിൽ ഇല്ലാത്ത വിധത്തിൽ അല്ലാഹു അവനോട് സംസാരിക്കുന്നതായിട്ടല്ലാതെ
عربي ഇംഗ്ലീഷ് ഉർദു
പ്രവർത്തനങ്ങൾ ആറു തരവും ജനങ്ങൾ നാല് വിഭാഗവുമാണ്. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങളും, തുല്യത്തിന് തുല്യമായുള്ളതും, പത്തിരട്ടിയായി നൽകപ്പെടുന്ന നന്മയും, എഴുന്നൂറ് ഇരട്ടിയായി നൽകപ്പെടുന്ന നന്മയും
عربي ഇംഗ്ലീഷ് ഉർദു
ഞാൻ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരുടെ സഹോദരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ്
عربي ഇംഗ്ലീഷ് ഉർദു
അല്ലാഹുവിൻ്റെ റസൂലേ! സഅ്ദിൻ്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അതിനാൽ (അവർക്കായി നൽകാവുന്ന) ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃ ഏതാണ്? നബി -ﷺ- പറഞ്ഞു: "വെള്ളമാണ്." അങ്ങനെ സഅ്ദ് ഒരു കിണർ കുഴിക്കുകയും, ഇത് സഅ്ദിൻ്റെ ഉമ്മക്ക് വേണ്ടിയാണ് എന്ന് പറയുകയും ചെയ്തു
عربي ഇംഗ്ലീഷ് ഇന്തോനേഷ്യ
നബി (ﷺ) യുടെ കാലഘട്ടത്തിൽ (ഞങ്ങളുടെ കീഴിലുള്ള) ചെറിയ കുട്ടികളുടെയും വലിയവരുടെയും സ്വതന്ത്രരുടെയും അടിമകളുടെയും ഫിത്വർ സകാത്ത് ഒരു സ്വാഅ് ഭക്ഷണമായി ഞങ്ങൾ നൽകാറുണ്ടായിരുന്നു.ഒരു സ്വാഅ് വെണ്ണയോ, ഒരു സ്വാഅ് ഗോതമ്പോ, ഒരു സ്വാഅ് ഈത്തപ്പഴമോ, ഒരു സ്വാഅ് ഉണക്കമുന്തിരിയോ ആണ് നൽകാറുണ്ടായിരുന്നത്
عربي ഇംഗ്ലീഷ് ഉർദു