عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا:
أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ وَهُوَ عَلَى المِنْبَرِ، وَذَكَرَ الصَّدَقَةَ، وَالتَّعَفُّفَ، وَالمَسْأَلَةَ: «اليَدُ العُلْيَا خَيْرٌ مِنَ اليَدِ السُّفْلَى، فَاليَدُ العُلْيَا: هِيَ المُنْفِقَةُ، وَالسُّفْلَى: هِيَ السَّائِلَةُ».
[صحيح] - [متفق عليه] - [صحيح البخاري: 1429]
المزيــد ...
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- മിമ്പറിന് മുകളിൽ നിന്ന് ദാനധർമത്തെയും വിശുദ്ധിയേയും ജനങ്ങളോട് ചോദിക്കുന്നതിനെയുമെല്ലാം പരാമർശിച്ചു കൊണ്ട് പറഞ്ഞു: "മുകളിലുള്ള കയ്യാണ് താഴെയുള്ള കയ്യിനേക്കാൾ ഉത്തമം." മുകളിലുള്ള കയ്യെന്നാൽ ദാനം നൽകുന്ന കയ്യും, താഴെയുള്ള കയ്യെന്നാൽ ചോദിക്കുന്ന കയ്യുമാണ്".
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1429]
നബി -ﷺ- മിമ്പറിൽ നിന്ന് ഖുതുബ പറയുന്ന വേളയിൽ, ദാനധർമ്മത്തിൻ്റെ ശ്രേഷ്ഠതയെ കുറിച്ചും, ജനങ്ങളോട് ചോദിക്കാതെ വിശുദ്ധി പാലിച്ചു കൊണ്ട് ജീവിക്കുന്നതിനെ കുറിച്ചും പരാമർശിക്കവെ പറഞ്ഞു: ദാനം നൽകുകയും ചെലവഴിക്കുകയും ചെയ്യുന്ന, മുകളിലുള്ള കയ്യാണ് ജനങ്ങളോട് ചോദിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്ന താഴെയുള്ള കയ്യിനേക്കാൾ അല്ലാഹുവിന് പ്രിയങ്കരവും ഉത്തമവുമായിട്ടുള്ളത്.