عن أبي هريرة عبدالرحمن بن صخر الدوسي رضي الله عنه مرفوعاً: .«قال الله تعالى: أنفق يا ابن آدم ينفق عليك».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ അബ്ദുറഹ്മാൻ ബ്നു സ്വഖ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "ആദമിന്റെ മകനേ! നീ ദാനം നൽകുക; ഞാൻ നിനക്ക് നൽകാം."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

"നീ ദാനം നൽകുക; ഞാൻ നിനക്ക് നൽകാം." അതായത് സമ്പത്ത് ചിലവഴിക്കുന്നത് കൊണ്ട് ദാരിദ്ര്യം വരുമെന്ന് നീ ഭയക്കേണ്ടതില്ല. അക്കാരണത്താൽ നീ പിശുക്കനായി മാറരുത്. നീ മറ്റൊരാൾക്ക് വേണ്ടി ചിലവഴിച്ചാൽ അല്ലാഹു നിനക്ക് ദാനം നൽകുന്നതാണ്. നിങ്ങളുടെ പക്കലുള്ളതെല്ലാം തീർന്നു പോകും; അല്ലാഹുവിന്റെ പക്കലുള്ളത് ബാക്കിയാകുന്നതത്രെ. അല്ലാഹുവിന്റെ ഖുർആനിലെ ആയത്തിന്റെ അതേ ആശയമാണ് ഈ ഹദീഥിലുള്ളത്: "നിങ്ങൾ എന്തൊരു കാര്യം ചിലവഴിച്ചാലും അല്ലാഹു അതിന് പകരം നൽകുന്നതാണ്." നന്മയുടെ മാർഗങ്ങളിൽ ചിലവഴിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും ഈ ഹദീഥ് ഉൾക്കൊള്ളുന്നു. അല്ലാഹുവിന്റെ ഔദാര്യമായി അവൻ ദാനത്തിന് പകരം നൽകുന്നതാണെന്ന് അത് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * അല്ലാഹുവിന്റെ മാർഗത്തിൽ ദാനം നൽകുക എന്നത് ഉപജീവനത്തിൽ വിശാലത ലഭിക്കാനുള്ള കാരണമാണ്.
  2. * ഒരാൾ ദരിദ്രർക്കും ആവശ്യക്കാർക്കും നൽകുന്നത് പോലെയായിരിക്കും അല്ലാഹു അയാൾക്ക് നൽകുക.
  3. * അല്ലാഹുവിന്റെ ഖജനാവുകൾ നിറഞ്ഞതാകുന്നു. അതാകട്ടെ ഒരിക്കലും തീർന്നു പോവുകയില്ല. അതിന്റെ രക്ഷിതാവാകട്ടെ, അങ്ങേയറ്റം ഔദാര്യവാനും. തീർന്നുപോകുമെന്ന ഭയത്താൽ അവൻ പിടിച്ചു വെക്കുന്നവനല്ല.
കൂടുതൽ