عن عبد الله بن عمرو بن العاص رضي الله عنهما مرفوعاً: قال: لم يكن رسول الله صلى الله عليه وسلم فاحشاً ولا متفحشاً، وكان يقول: «إن من خياركم أحسنكم أخلاقًا».
[صحيح] - [متفق عليه]
المزيــد ...

അബ്ദുല്ലാഹി ബ്നു അംറിബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- മര്യാദയില്ലാത്തവരോ, മോശത്തരം കാണിക്കുന്നവരോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "തീർച്ചയായും നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- മോശമായ വാക്കുകൾ സംസാരിച്ചിരുന്നവരോ, മോശമായ പ്രവൃത്തികൾ ചെയ്തിരുന്നവരോ ആയിരുന്നില്ല. അതവിടുത്തെ സ്വഭാവമായിരുന്നില്ല എന്നതിനൊപ്പം, മോശം വാക്കുകൾ കൽപ്പിച്ചുണ്ടാക്കി പറയുന്നവരുമായിരുന്നില്ല അവിടുന്ന്. മറിച്ച്, മഹത്തരമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു നബി -ﷺ-. വിശ്വാസികളിൽ ഏറ്റവും ശ്രേഷ്ഠർ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ് എന്നാണ് അവിടുന്ന് പറഞ്ഞിരുന്നത്. കാരണം നല്ല സ്വഭാവം നന്മകളിലേക്ക് നയിക്കുകയും, തിന്മകൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * മോശം വാക്കുകളും പ്രവൃത്തികളും മ്ലേഛവൃത്തികളും ഉപേക്ഷിക്കുന്നവനായിരിക്കണം ഒരു യഥാർത്ഥ മുഅ്മിൻ.
  2. * നബി -ﷺ- അവിടുത്തെ സ്വഭാവം എപ്രകാരം ശ്രദ്ധയോടെ നിലനിർത്തിയിരുന്നു എന്ന് ശ്രദ്ധിക്കുക. അവിടുത്തെ ജീവിതത്തിൽ സൽകർമ്മങ്ങളും നല്ല വാക്കുകളുമല്ലാതെ കാണാൻ കഴിയില്ല.
  3. * മുഅ്മിനീങ്ങൾ പരസ്പരം മത്സരിക്കേണ്ട മേഖലയാണ് സൽസ്വഭാവമെന്നത്. അതിൽ ഏറ്റവും മുന്നിലെത്തിയവനാണ് അവരിൽ ഏറ്റവും നല്ലവനും, ഏറ്റവും പൂർണ്ണമായ ഈമാനുള്ളവനും.
കൂടുതൽ