عَنِ ابْنِ عَبَّاسٍ رَضيَ اللهُ عنهما قَالَ:
قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِلْأَشَجِّ أَشَجِّ عَبْدِ الْقَيْسِ: «إِنَّ فِيكَ خَصْلَتَيْنِ يُحِبُّهُمَا اللهُ: الْحِلْمُ، وَالْأَنَاةُ».
[صحيح] - [رواه مسلم] - [صحيح مسلم: 17]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- അശജ്ജ് അബ്ദിൽ ഖയ്സിനോട് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്; വിവേകവും അവധാനതയുമാണവ."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 17]
നബി -ﷺ- അബ്ദുൽ ഖൈസ് ഗോത്രത്തിലെ നേതാവായ മുൻദിർ ബ്നു ആഇദ് -رَضِيَ اللَّهُ عَنْهُ- വിനോട് പറഞ്ഞു: " തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്; ബുദ്ധിയും കാര്യങ്ങളുടെ യാഥാർഥ്യം അറിഞ്ഞതിനു ശേഷം മാത്രം പ്രതികരിക്കലും, ഗാംഭീര്യം നിറഞ്ഞ അവധാനതയുമാണവ."