عن عائشة رضي الله عنها مرفوعاً: «إن المؤمن ليدرك بحسن خلقه درجة الصائم القائم»
[صحيح] - [رواه أبو داود وأحمد]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഒരു മുഅ്മിനിന് അവന്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരന്റെയും നമസ്കാരക്കാരന്റെയും പദവി കരസ്ഥമാക്കാൻ കഴിയും."
സ്വഹീഹ് - അബൂദാവൂദ് ഉദ്ധരിച്ചത്

വിശദീകരണം

സൽസ്വഭാവത്തിന്റെ ശ്രേഷ്ഠത ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു. സൽസ്വഭാവിയായ വ്യക്തി അതു മൂലം അല്ലാഹുവിങ്കൽ ഉന്നതപദവിയിൽ എത്തിപ്പെടും. സ്ഥിരമായി നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്ന വ്യക്തിയുടെ പദവിയിലേക്ക് സ്വർഗത്തിൽ എത്തുവാനും അവന് സാധിക്കുന്നതാണ്. ഈ രണ്ട് പ്രവർത്തനങ്ങളും - നമസ്കാരവും നോമ്പും - മഹത്തരമായ കർമ്മങ്ങളും, ശരീരത്തിന് പ്രയാസമുള്ളവയുമാണ്. എന്നാൽ സൽസ്വഭാവമാകട്ടെ, വളരെ ലളിതമായ പ്രവൃത്തിയാണ് താനും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * സൽസ്വഭാവം പ്രതിഫലം ഇരട്ടിപ്പിക്കുകയും, അങ്ങനെ ഇടവിടാതെ നോമ്പനുഷ്ഠിക്കുകയും, ക്ഷീണിക്കാതെ നമസ്കരിക്കുകയും ചെയ്യുന്നവന്റെ പദവിയിലേക്ക് അവനെ ഉയർത്തുകയും ചെയ്യും.
കൂടുതൽ