عن أنس بن مالك رضي الله عنه مرفوعاً: «إن الله ليرضى عن العبد أن يأكل الأكلة، فيحمده عليها، أو يشرب الشَّربة، فيحمده عليها».
[صحيح] - [رواه مسلم]
المزيــد ...

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഭക്ഷണം കഴിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും, വെള്ളം കുടിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന തന്റെ അടിമയെ അല്ലാഹു തീർച്ചയായും തൃപ്തിപ്പെടുന്നതാണ്."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

*ഭക്ഷണപാനീയങ്ങൾ കഴിക്കുകയും കുടിക്കുകയും ചെയ്താൽ അല്ലാഹുവിന് നന്ദി പറയുക എന്നത് അല്ലാഹുവിന്റെ തൃപ്തി ലഭിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്. അല്ലാഹു മാത്രമാകുന്നു അവന് ആ ഭക്ഷണം ഔദാര്യമായി നൽകിയത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * തൃപ്തിപ്പെടുക എന്ന വിശേഷണം അല്ലാഹുവിന് ഉണ്ട്.
  2. * തീർത്തും ലളിതമായ കാര്യങ്ങളിലൂടെ അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കാൻ കഴിഞ്ഞേക്കാം. ഉദാഹരണത്തിന് ഭക്ഷണപാനീയങ്ങൾ കഴിച്ച ശേഷം അല്ലാഹുവിനെ സ്തുതിക്കുക എന്നത് നിസ്സാരമായ പ്രവൃത്തിയാണ്.
  3. * അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കാനുള്ള പ്രേരണ. അവന്റെ തൃപ്തി നേടിത്തരാനുള്ള കാരണമാണത്. മോക്ഷത്തിനും അല്ലാഹു പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതിനുമുള്ള വഴി കൂടിയാണ് നന്ദികാണിക്കൽ.
  4. * ഭക്ഷണപാനീയങ്ങൾ കഴിക്കുമ്പോഴുള്ള മര്യാദ.
  5. * അല്ലാഹുവിന്റെ മഹത്തരമായ ഔദാര്യം. അവനാണ് നിനക്ക് ഭക്ഷണം നൽകിയത്; അതിന്റെ പേരിൽ നീ അവനെ സ്തുതിക്കുന്നതോടെ അവൻ നിന്നെ തൃപ്തിപ്പെടുകയും ചെയ്യുന്നു.
  6. * (ഭക്ഷണത്തിനും പാനീയത്തിനും ശേഷം) അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ അതോടെ സുന്നത്ത് ലഭിച്ചു.
കൂടുതൽ