ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ഭക്ഷണം കഴിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും, വെള്ളം കുടിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന തൻ്റെ അടിമയെ അല്ലാഹു തീർച്ചയായും തൃപ്തിപ്പെടുന്നതാണ്
عربي ഇംഗ്ലീഷ് ഉർദു
മോനേ! 'ബിസ്മി' ചൊല്ലുക. നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക. നിൻ്റെ അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കുക
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളിലാരെങ്കിലും ഭക്ഷിക്കുകയാണെങ്കിൽ വലതു കൈ കൊണ്ട് ഭക്ഷിക്കുക. കുടിക്കുകയാണെങ്കിൽ വലത് കൈ കൊണ്ട് കുടിക്കുക. തീർച്ചയായും പിശാച് അവൻ്റെ ഇടതു കൈ കൊണ്ട് ഭക്ഷിക്കുകയും, ഇടതു കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നു
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളിലൊരാളും മൂത്രമൊഴിക്കുമ്പോൾ തൻ്റെ ഗുഹ്യസ്ഥാനം വലതുകൈ കൊണ്ട് പിടിക്കരുത്. വിസർജ്യം തൻ്റെ വലതു കൈ കൊണ്ട് തുടച്ചു നീക്കുകയുമരുത്. പാത്രത്തിൽ ശ്വാസം വിടുകയും ചെയ്യരുത്
عربي ഇംഗ്ലീഷ് ഉർദു
ഒരാൾ നബി -ﷺ- യുടെ അരികിൽ തൻ്റെ ഇടതുകൈ കൊണ്ട് ഭക്ഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: " നീ നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക." അയാൾ പറഞ്ഞു: "എനിക്ക് സാധിക്കില്ല." നബി -ﷺ- പറഞ്ഞു: "നിനക്ക് സാധിക്കാതിരിക്കട്ടെ
عربي ഇംഗ്ലീഷ് ഉർദു
നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിച്ചാൽ കൈ ഈമ്പുകയോ അല്ലെങ്കിൽ മറ്റൊരാളെ കൊണ്ട് ഈമ്പിക്കുകയോ ചെയ്യാതെ അത് തുടച്ചുകളയരുത്.
عربي ഇംഗ്ലീഷ് ഉർദു
ലഹരിയുണ്ടാകുന്ന ഏത് പാനീയവും ഹറാമാകുന്നു.
عربي ഇംഗ്ലീഷ് ഉർദു
മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള വിധി അവതരിക്കുകയുണ്ടായി. മദ്യം അഞ്ച് വസ്തുക്കളിൽ നിന്നാണ്: മുന്തിരി, ഈത്തപ്പഴം, തേൻ, ഗോതമ്പ്, ബാർലി എന്നിവയിൽ നിന്ന്.
عربي ഇംഗ്ലീഷ് ഉർദു