عن ابن عمر -رضي الله عنهما- أن رسول الله -صلى الله عليه وسلم- قال: «إذا أَكَلَ أحدُكم فَلْيَأْكُلْ بِيَمِينِه، وإذا شَرِب فَلْيَشْرَبْ بِيَمِينِه فإنَّ الشيطان يأكلُ بِشِمَالِه، ويَشْرَب بِشِمَالِه».
[صحيح.] - [رواه مسلم.]
المزيــد ...

ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഭക്ഷിക്കുകയാണെങ്കിൽ വലതു കൈ കൊണ്ട് ഭക്ഷിക്കുക. കുടിക്കുകയാണെങ്കിലും വലത് കൈ കൊണ്ട് കുടിക്കുക. തീർച്ചയായും പിശാച് അവൻ്റെ ഇടതു കൈ കൊണ്ട് ഭക്ഷിക്കുകയും, ഇടതു കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നു."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് വലതു കൈ കൊണ്ടാകണമെന്ന കൽപ്പനയും, ഇടതു കൈ കൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്ന വിലക്കും ഈ ഹദീഥ് ഉൾക്കൊള്ളുന്നു. ഈ വിധിയുടെ പിന്നിലുള്ള കാരണവും ഈ ഹദീഥ് വിശദീകരിക്കുന്നു. പിശാച് തൻ്റെ ഇടതു കൈ കൊണ്ടാണ് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് എന്നതാണത്. അതിൽ നിന്ന് ഈ ഹദീഥിലെ കൽപ്പന നിർബന്ധത്തെയാണ് (വാജിബ്) സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം. ഇടതു കൈ കൊണ്ട് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് നിഷിദ്ധമാണെന്നും അതിൽ നിന്ന് മനസ്സിലാക്കാം. കാരണം പിശാചിൻ്റെ പ്രവർത്തനത്തിൽ പെട്ടതാണ് അത് എന്നും, അവൻ്റെ സ്വഭാവമാണത് എന്നും നബി -ﷺ- വിവരിച്ചിരിക്കുന്നു. മ്ലേഛരായവരുടെ വഴി പിൻപറ്റുന്നതിൽ നിന്ന് മുസ്ലിംകൾ വിലക്കപ്പെട്ടിരിക്കുന്നു. ആരെങ്കിലും ഒരു ജനതയോട് സദൃശ്യരായാൽ അവൻ അവരിൽ പെട്ടവനാകുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ സിംഹള കുർദിഷ് പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ
വിവർത്തനം പ്രദർശിപ്പിക്കുക
1: * ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് വലതു കൈ കൊണ്ടാവുക എന്നത് നിർബന്ധമാണ്. ഈ ഹദീഥിൽ വന്നിട്ടുള്ള കൽപ്പന നിർബന്ധത്തെയാണ് അറിയിക്കുന്നത്.
2: * ഇടത് കൈ കൊണ്ട് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് ഈ ഹദീഥ് നിഷിദ്ധമാക്കുന്നു.
3: * പിശാചിൻ്റെ പ്രവർത്തനങ്ങളോട് സാദൃശ്യമാകുന്നത് ഉപേക്ഷിക്കണമെന്ന് ഈ ഹദീഥിൽ സൂചനയുണ്ട്.
4: * പിശാചിന് രണ്ട് കൈകളുണ്ടെന്നും, അവൻ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നുവെന്നും മനസ്സിലാക്കാം.
5: * വലതു ഭാഗത്തെ ആദരിക്കണം. കാരണം നമ്മൾ വലതു കൊണ്ടാണ് ഭക്ഷിക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. ഭക്ഷണം കഴിക്കുക എന്നത് ശരീരത്തിന് പോഷകം നൽകുന്ന പ്രവൃത്തിയാണ്. അതിനാൽ മാന്യമായ കാര്യങ്ങൾ ചെയ്യേണ്ടത് വലതു കൈ കൊണ്ടാണ് എന്നും മനസ്സിലാക്കാം.
6: * (അല്ലാഹുവിനെ) നിഷേധിച്ചവരോട് സാദൃശ്യമാകുന്നത് നിഷിദ്ധമാകുന്നു. കാരണം പിശാചിനോട് സാദൃശ്യമാകുന്നതിൽ നിന്ന് നബി -ﷺ- നമ്മെ വിലക്കിയിരിക്കുന്നു. പിശാച് നിഷേധികളുടെ നേതാവാണ്.
7: * ഈ ഉമ്മത്തിന് അവ്യക്തമായേക്കാവുന്ന കാര്യങ്ങൾ വിശദീകരിച്ചു നൽകിയ നബി -ﷺ- യുടെ ഗുണകാംക്ഷ.
Donate