ഉപവിഭാഗങ്ങൾ

ഹദീസുകളുടെ പട്ടിക

ഒരാൾ തന്റെ (മുസ്ലിം) സഹോദരനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അവൻ അയാളെ ഇഷ്ടപ്പെടുന്നുണ്ടെന്ന് അയാളെ അറിയിക്കട്ടെ.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിൻ്റെ മേലുള്ള ബാധ്യതകൾ അഞ്ചു കാര്യങ്ങളാണ്. സലാം മടക്കുക, രോഗിയെ സന്ദർശിക്കുക, ജനാസയെ പിന്തുടരുക, പ്രാർത്ഥനക്ക് ഉത്തരം നൽകുക, തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കുക.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"എന്താണ് പരദൂഷണം എന്ന് നിങ്ങൾക്കറിയുമോ?" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക." നബി -ﷺ- പറഞ്ഞു: "നിൻ്റെ സഹോദരന് അനിഷ്ടമുള്ള കാര്യം നീ അവനെ കുറിച്ച് പറയലാണ്."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടുമെന്ന രൂപത്തിൽ തിരിഞ്ഞു കളയുക (എന്നത് പാടില്ല). അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- സുഗന്ധദ്രവ്യം നിരസിക്കാറില്ലായിരുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഭക്ഷണം കഴിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും, വെള്ളം കുടിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന തന്റെ അടിമയെ അല്ലാഹു തീർച്ചയായും തൃപ്തിപ്പെടുന്നതാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മോനേ! ബിസ്മി ചൊല്ലുക. നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക. നിൻ്റെ അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കുക.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
"നിങ്ങളിലാരെങ്കിലും ഭക്ഷിക്കുകയാണെങ്കിൽ വലതു കൈ കൊണ്ട് ഭക്ഷിക്കുക. കുടിക്കുകയാണെങ്കിലും വലത് കൈ കൊണ്ട് കുടിക്കുക. തീർച്ചയായും പിശാച് അവൻ്റെ ഇടതു കൈ കൊണ്ട് ഭക്ഷിക്കുകയും, ഇടതു കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നു."
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ പട്ടു വസ്ത്രമോ (കട്ടിയുള്ള പട്ടായ) ദീബാജോ ധരിക്കരുത്. സ്വർണത്തിന്റേയോ വെള്ളിയുടെയോ പാത്രങ്ങളിൽ കുടിക്കുകയോ അവ രണ്ടിന്റെയും തളികകളിൽ തിന്നുകയോ ചെയ്യരുത്. അവ ഇഹലോകത്ത് അവർ(കാഫിറുകൾ)ക്കുള്ളതും പരലോകത്ത് നമുക്കുള്ളതുമാണ്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങൾ (പുരുഷന്മാർ) പട്ട് ധരിക്കരുത്. ഇഹലോകത്ത് അത് ധരിച്ചവർ പരലോകത്ത് ധരിക്കുകയില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഞാൻ നബി(സ)യോടൊപ്പം ഒരു യാത്രയിലായിരുന്നു, അങ്ങനെ ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ തുനിഞ്ഞു, അപ്പോൾ അവിടുന്ന് പറഞ്ഞു: അവ രണ്ടിനെയും വിട്ടേക്കുക, നിശ്ചയമായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്, അനന്തരം അവിടുന്ന് അവ രണ്ടിന്മേലും തടവി
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരാൾ ജനാബത് കാരനായിരിക്കേ അവൻ ഉറങ്ങാമോ? അവിടുന്ന് പറഞ്ഞു:അതെ, നിങ്ങളിലൊരാൾ വുദു ചെയ്താൽ അവൻ ഉറങ്ങിക്കൊള്ളട്ടെ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങളിൽ ആരെങ്കിലും വുദു ചെയ്താൽ അവൻ തൻ്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ. ആരെങ്കിലും കല്ല് കൊണ്ട് ശുചീകരിക്കുന്നെങ്കിൽ അവൻ അത് ഒറ്റയിട്ട എണ്ണമാക്കട്ടെ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരാൾ നബി -ﷺ- യുടെ അരികിൽ തൻ്റെ ഇടതുകൈ കൊണ്ട് ഭക്ഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിൻ്റെ വലതു കൈ കൊണ്ട് കഴിക്കുക." അയാൾ പറഞ്ഞു: "എനിക്ക് സാധിക്കില്ല." നബി -ﷺ- പറഞ്ഞു: "നിനക്ക് സാധിക്കാതിരിക്കട്ടെ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിൻ്റെ റസൂലേ! എനിക്കൊരു പ്രവർത്തനം താങ്കൾ അറിയിച്ചു തരൂ; അത് ഞാൻ പ്രവർത്തിച്ചാൽ എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയണം." നബി -ﷺ- പറഞ്ഞു: "നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. (അഞ്ചു നേരത്തെ) നിസ്കാരം നേരാംവണ്ണം നിലനിർത്തുകയും, നിർബന്ധ സകാത്ത് നൽകുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും (സലാം പറയണം)
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നല്ല സ്വഭാവം എന്നതിനേക്കാൾ പരലോകത്ത് ഒരു മുഅ്മിനിൻ്റെ തുലാസിൽ കനം തൂങ്ങുന്ന മറ്റൊരു കാര്യവുമില്ല. തീർച്ചയായും അല്ലാഹു മ്ലേഛവൃത്തിക്കാരനും അശ്ലീലം പറയുന്നവനുമായ ഏതൊരാളെയും വെറുക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി (സ) ഒരിക്കൽ ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് അങ്ങയോട് സലാം പറയേണ്ടത് എന്ന് ഞങ്ങൾ പഠിച്ചിരിക്കുന്നു. എന്നാൽ എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്?
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരു പുരുഷൻ മറ്റൊരു പുരുഷൻ്റെ ഔറത്തിലേക്കോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഔറത്തിലേക്കോ നോക്കരുത്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരു യഥാർത്ഥ മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായിരിക്കും. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് യഥാർത്ഥ മുഹാജിർ
عربي ഇംഗ്ലീഷ് ഫ്രഞ്ച്
വിശുദ്ധ ഖുർആൻ ഉറക്കെ പാരായണം ചെയ്യുന്നവൻ ദാനധർമ്മം പരസ്യമാക്കുന്നവനെ പോലെയാണ്. ഖുർആൻ രഹസ്യമായി പാരായണം ചെയ്യുന്നവൻ ദാനധർമ്മം രഹസ്യമാക്കുന്നവനെ പോലെയുമാണ്
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നബി -ﷺ- എല്ലാ രാത്രിയിലും തൻ്റെ വിരിപ്പിലേക്ക് വന്നെത്തിയാൽ അവിടുത്തെ കൈപ്പത്തികൾ ചേർത്തുപിടിക്കുകയും, ശേഷം അതിലേക്ക് ഊതുകയും ചെയ്തു കൊണ്ട് അതിലേക്ക് സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുമായിരുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിച്ചാൽ കൈ ഈമ്പുകയോ അല്ലെങ്കിൽ മറ്റൊരാളെ കൊണ്ട് ഈമ്പിക്കുകയോ ചെയ്യാതെ അത് തുടച്ചുകളയരുത്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏഴ് കാര്യങ്ങൾ ഞങ്ങളോട് കൽപിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അല്ലാഹുവിൻ്റെ റസൂൽ (ﷺ) സ്വർണത്തിൻ്റെ ഒരു മോതിരം പണികഴിപ്പിച്ചു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ലഹരിയുണ്ടാകുന്ന ഏത് പാനീയവും ഹറാമാകുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള വിധി അവതരിക്കുകയുണ്ടായി. മദ്യം അഞ്ച് വസ്തുക്കളിൽ നിന്നാണ്: മുന്തിരി, ഈത്തപ്പഴം, തേൻ, ഗോതമ്പ്, ബാർലി എന്നിവയിൽ നിന്ന്.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
ഒരാൾ -അല്ലെങ്കിൽ ഒരു പെണ്ണ് - അനുവാദമില്ലാതെ നിന്നെ (നിന്റെ വീട്ടിലേക്ക്) എത്തിനോക്കുകയും അങ്ങനെ അവനെ നീയൊരു കല്ലെടുത്തെറിയുകയും അതുവഴി അവന്റെ കണ്ണുപൊട്ടുകയും ചെയ്താൽ നിനക്ക് യാതൊരു കുറ്റവുമില്ല.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
രണ്ടോ മൂന്നോ നാലോ വിരലുകളുടെ സ്ഥാനത്തിലും കൂടുതൽ പട്ടു വസ്ത്രം ധരിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു
عربي ഇംഗ്ലീഷ് ഫ്രഞ്ച്
മൂന്ന് ആൾക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ: അവരിൽ ഒന്നാമത്തെ ആൾ അവൻ അല്ലാഹുവിലേക്ക് അഭയം തേടുകയും അവന് അല്ലാഹു അഭയം നൽകുകയും ചെയ്യുന്നു, അടുത്ത ആൾ അല്ലാഹുവോട് ലജ്ജിക്കുന്നു, അപ്പോൾ അവനെ തൊട്ട് അല്ലാഹുവും ലജ്ജിക്കുന്നു, അടുത്ത ആൾ അല്ലാഹുവിനെ അവഗണിക്കുന്നു, അപ്പോൾ അള്ളാഹു അവനെയും അവഗണിക്കുന്നു.
عربي ഇംഗ്ലീഷ് ഫ്രഞ്ച്
അവിടുന്ന് പറഞ്ഞു: ആകാശ ഭൂമികൾ സൃഷ്ടിച്ചുണ്ടാക്കിയ ദൃശ്യവും അദൃശ്യവും അറിയുന്ന, എല്ലാത്തിന്റെയും രക്ഷകർത്താവും ഉടമസ്ഥനുമായ അല്ലാഹുവേ, നീ അല്ലാതെ അർധനക്കർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, എന്റെ മനസിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ ശിർക്കിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു എന്ന് നീ പറയുക
عربي ഇംഗ്ലീഷ് ഫ്രഞ്ച്