عَنْ أَبِي قَتَادَةَ رضي الله عنه قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«الرُّؤْيَا الصَّالِحَةُ مِنَ اللَّهِ، وَالحُلُمُ مِنَ الشَّيْطَانِ، فَإِذَا حَلَمَ أَحَدُكُمْ حُلُمًا يَخَافُهُ فَلْيَبْصُقْ عَنْ يَسَارِهِ، وَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّهَا، فَإِنَّهَا لاَ تَضُرُّهُ».
[صحيح] - [متفق عليه] - [صحيح البخاري: 3292]
المزيــد ...
അബൂ ഖതാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നല്ല സ്വപ്നം അല്ലാഹുവിൽ നിന്നുള്ളതാണ്. മോശം സ്വപ്നം പിശാചിൽ നിന്നുള്ളതാണ്. ആരെങ്കിലും അവന് അനിഷ്ടമുണ്ടാക്കുന്ന എന്തെങ്കിലും കാര്യം കണ്ടുവെങ്കിൽ അവൻ തൻ്റെ ഇടതു ഭാഗത്തേക്ക് മൂന്ന് തവണ (ഉമിനീർ ചെറുതായി തെറിപ്പിച്ചു കൊണ്ട്) തുപ്പട്ടെ. പിശാചിൽ നിന്ന് അവൻ രക്ഷതേടുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമേൽപ്പിക്കുകയില്ല."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3292]
സന്തോഷം പകരുന്ന നല്ല സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണെന്നും, ദുഃഖവും പ്രയാസവും സൃഷ്ടിക്കുന്നവ പിശാചിൽ നിന്നുള്ളതാണെന്നും നബി -ﷺ- പഠിപ്പിക്കുന്നു.
ആരെങ്കിലും പ്രയാസകരമായ എന്തെങ്കിലും സ്വപ്നം കണ്ടാൽ തൻ്റെ ഇടതു ഭാഗത്തേക്ക് മൂന്ന് തവണ (ചെറുതായി) തുപ്പുകയും, അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും ചെയ്യണം. എങ്കിൽ ആ സ്വപ്നം അവന് പ്രയാസമുണ്ടാക്കുന്നതല്ല. കാരണം ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ മാർഗങ്ങൾ സ്വപ്നത്തിൻ്റെ ദുഷ്ഫലങ്ങൾ തടയാനുള്ള കാരണമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.