عَنْ أَبِي هُرَيْرَةَ رَضيَ اللهُ عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ».
[صحيح] - [رواه مسلم] - [صحيح مسلم: 2956]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ദുനിയാവ് (ഇഹലോകം) മുഅ്മിനിന് ജയിലറയും, കാഫിറിന് സ്വർഗവുമാണ്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2956]
ഇഹലോകം മുഅ്മിനിനെ സംബന്ധിച്ചിടത്തോളം ഒരു ജയിലറ പോലെയായിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു; കാരണം കൽപിക്കപ്പെട്ട കർമങ്ങൾ പ്രവർത്തിക്കുകയും നിരോധിക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിൻ്റെ വിധിവിലക്കുകൾക്ക് കീഴിലാണ് അവൻ സ്വന്തത്തെ പിടിച്ചു വെച്ചിരിക്കുന്നത്. എന്നാൽ മരണം വന്നെത്തുന്നതോടെ എല്ലാ കെട്ടുപാടുകളിൽ നിന്നും അവൻ സ്വതന്ത്രനാകുന്നു; അല്ലാഹു ഒരുക്കിയ എന്നെന്നേക്കുമുള്ള സുഖാനുഗ്രഹങ്ങളുടെ സ്വർഗത്തിലേക്ക് അവൻ യാത്രയാവുകയും ചെയ്യുന്നു. പക്ഷേ, കാഫിറിനെ സംബന്ധിച്ചിടത്തോളം ദുനിയാവ് ഒരു സ്വർഗം പോലെയാണ്. അവൻ തൻ്റെ മനസ്സിൻ്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിതം നയിക്കുകയും, അവൻ്റെ ഇഛകളുടെ കൽപ്പനകൾക്കനുസരിച്ച് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. പക്ഷേ, മരണം വന്നെത്തിയാൽ എന്നെന്നേക്കുമായി കഠിനശിക്ഷകളുടെ ലോകത്തേക്കാണ് അവന് ചെന്നുപതിക്കാനുള്ളത്.